3 John 1:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താങ്കള്‍ സത്യത്തെ യഥാര്‍ഥമായി അനുസരിച്ചു ജീവിക്കുന്നു എന്ന് ഇവിടെ വന്ന ചില സഹോദരന്മാര്‍ എന്നെ അറിയിച്ചു. സത്യത്തില്‍ അധിഷ്ഠിതമായ താങ്കളുടെ ജീവിതത്തെക്കുറിച്ച് അവര്‍ സാക്ഷ്യം വഹിച്ചപ്പോള്‍ എനിക്ക് അത്യധികമായ ആനന്ദം ഉണ്ടായി.
Malayalam (ERV) WBTC Bible
ക്രിസ്തുവില്‍ സഹോദരരായ ചിലര്‍ എന്‍റെ അടുത്തുവരികയും നിന്‍റെ സത്യത്തോടുള്ള നിറഞ്ഞ വിശ്വാസത്തെക്കുറിച്ച് എന്നോടു പറയുകയും ചെയ്തു. നീ നിരന്തരം സത്യത്തിന്‍റെ പാത പിന്തുടരുന്നെന്നും അവര്‍ എന്നോടു പറഞ്ഞു. അതെന്നെ വളരെ സന്തോഷവാനാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
Malayalam 1992 MBSI
സഹോദരന്മാര്‍ വന്നു, നീ സത്യത്തില്‍ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാല്‍ ഞാന്‍ അത്യന്തം സന്തോഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാർ വന്നപ്പോൾ നീ സത്യത്തിൽ നടക്കുന്നു എന്നതായ നിന്റെ സത്യത്തിന് സാക്ഷ്യം പറയുകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാര്‍ വന്നു, നീ സത്യത്തില്‍ നടക്കുന്നു എന്നു നിന്‍റെ സത്യത്തിനു സാക്ഷ്യം പറകയാല്‍ ഞാന്‍ അത്യന്തം സന്തോഷിച്ചു.
Malayalam Bible POC-ML 2013
നീ സത്യമനുസരിച്ചാണു ജീവിക്കുന്നത്‌ എന്ന്‌ സഹോദരന്‍മാര്‍ വന്നു നിന്‍െറ സത്യത്തെക്കുറിച്ചു സാക്‌ഷ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ സത്യം അനുസരിച്ചു ജീവിക്കുന്നു എന്ന്, നിന്റെ സത്യസന്ധതയെപ്പറ്റി ചില സഹോദരന്മാർവന്ന് സാക്ഷ്യം പറഞ്ഞപ്പോൾ ഞാൻ ഏറ്റവുമധികം ആനന്ദിച്ചു.