Acts 1:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അല്ലയോ ഗലീലക്കാരേ, നിങ്ങളെന്തിന് ആകാശത്തേക്കു നോക്കിനില്‌ക്കുന്നു? സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വര്‍ഗത്തിലേക്കു പോകുന്നതു നിങ്ങള്‍ കണ്ടല്ലോ. അതുപോലെ തന്നെ അവിടുന്നു മടങ്ങിവരുകയും ചെയ്യും.
Malayalam (ERV) WBTC Bible
ഇരുവരും അപ്പൊസ്തലന്മാരോടു പറഞ്ഞു, “ഗലീലാക്കാരേ, നിങ്ങളെന്താണ് ആകാശത്തേക്കു നോക്കി ഇവിടെ നില്‍ക്കുന്നത്? യേശു നിങ്ങളുടെ ഇടയില്‍ നിന്നും ആകാശത്തേക്കു ഉയര്‍ത്തപ്പെടുന്നതു നിങ്ങള്‍ കണ്ടു. അവന്‍ പോകുന്നതു നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ മടങ്ങിവരും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
Malayalam 1992 MBSI
ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അല്ലയോ ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വര്‍ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെതന്നെ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്‌പോകുന്നതായി നിങ്ങള്‍ കണ്ട തുപോലെതന്നെതിരിച്ചുവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഗലീലക്കാരായ പുരുഷന്മാരേ, നിങ്ങൾ ആകാശത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്നത് എന്തിന്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കെടുക്കപ്പെട്ട ഈ യേശു, സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽത്തന്നെ തിരികെ വരും,” അവർ പറഞ്ഞു.