Acts 1:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവിന്‍റെ മാതാവായ മറിയമിനോടും മറ്റു സ്‍ത്രീകളോടും യേശുവിന്‍റെ സഹോദരന്മാരോടും ചേര്‍ന്ന് അവര്‍ എല്ലാവരും ഏകമനസ്സോടും ശുഷ്കാന്തിയോടും കൂടി പ്രാര്‍ഥിച്ചു പോന്നു.
Malayalam (ERV) WBTC Bible
അപ്പൊസ്തലന്മാര്‍ എല്ലാവരും ഒത്തുകൂടിയിരുന്നു, അവര്‍ സമര്‍പ്പണത്തോടെ ഏകമനസ്കരായി പ്രാര്‍ത്ഥിക്കുകയായിരുന്നു. യേശുവിന്‍റെ അമ്മ മറിയയും അവന്‍റെ സഹോദരന്മാരും മറ്റു ചില സ്ത്രീകളും അവരോടൊപ്പം ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.
Malayalam 1992 MBSI
സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ട് ശ്രദ്ധയോടെ പ്രാർത്ഥന കഴിച്ചുപോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബിന്‍റെ മകനായ യൂദാ ഇവര്‍ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്‍റെ സഹോദരന്മാരോടുംകൂടെ ഒരുമനപ്പെട്ടു പ്രാര്‍ഥന കഴിച്ചുപോന്നു.
Malayalam Bible POC-ML 2013
ഇവര്‍ ഏകമനസ്‌സോടെ യേശുവിന്‍െറ അമ്മയായ മറിയത്തോടും മറ്റു സ്‌ത്രീകളോടും അവന്‍െറ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യേശുവിന്റെ അമ്മ മറിയയോടും മറ്റുചില സ്ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടുമൊപ്പം അവിടെ ഏകമനസ്സോടെ പ്രാർഥനയിൽ തുടർന്നുവന്നു.