Acts 1:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ആ മനുഷ്യന്‍ തന്‍റെ ദുഷ്കര്‍മത്തിനു കിട്ടിയ പ്രതിഫലംകൊണ്ട് ഒരു നിലം വാങ്ങി; അയാള്‍ നിലത്തുവീണു വയറു പിളര്‍ന്നു കുടലെല്ലാം പുറത്തുചാടി.
Malayalam (ERV) WBTC Bible
(തന്‍റെ പ്രവൃത്തിയ്ക്ക് യൂദയ്ക്കു പ്രതിഫലമായി കുറെ പണം കിട്ടി. ആ പണത്തിന് അവന്‍ ഒരു വയല്‍ വാങ്ങി. പിന്നീട് അവന്‍ തലയടിച്ചു വീഴുകയും ശരീരം പൊട്ടിപ്പിളരുകയും ചെയ്തു. അവന്‍റെ കുടലുകള്‍ പുറത്തു ചാടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
‒അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
Malayalam 1992 MBSI
അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
—അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം വാങ്ങി, തലകീഴായി വീണ് ശരീരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തുചാടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവേ പിളര്‍ന്ന് അവന്‍റെ കുടലെല്ലാം തുറിച്ചുപോയി.
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍ തന്‍െറ ദുഷ്‌കര്‍മത്തിന്‍െറ പ്രതിഫലംകൊണ്ട്‌ ഒരു പറമ്പു വാങ്ങി. അവന്‍ തലകുത്തി വീണു; ഉദരം പിളര്‍ന്ന്‌ അവന്‍െറ കുടലെല്ലാം പുറത്തു ചാടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അയാൾ ചെയ്ത അന്യായത്തിന്റെ പ്രതിഫലംകൊണ്ട് യൂദാ ഒരു വയൽ വാങ്ങി. അതിൽത്തന്നെ തലകീഴായി വീണ് നടുവു തകർന്ന് അവന്റെ ആന്തരികാവയവങ്ങൾ എല്ലാം പുറത്തുചാടി.