Acts 1:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[2,3] താന്‍ തിരഞ്ഞെടുത്ത അപ്പോസ്തോലന്മാര്‍ക്കു പരിശുദ്ധാത്മാവിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‌കിയ ശേഷമാണ് അവിടുന്നു സ്വര്‍ഗാരോഹണം ചെയ്തത്. അവിടുത്തെ പീഡാനുഭവത്തിനും മരണത്തിനുംശേഷം താന്‍ ജീവിച്ചിരിക്കുന്നു എന്നു സംശയാതീതമായി തെളിയിക്കുന്ന വിധത്തില്‍ നാല്പതു ദിവസം അവിടുന്നു പലവട്ടം അവര്‍ക്കു ദര്‍ശനം നല്‌കുകയും ദൈവരാജ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവരോട് സംസാരിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
യേശുവിന്‍റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിതത്തെപ്പറ്റിയാണ് ഞാനെഴുതിയത്. അതിനു മുന്പ് യേശു താന്‍ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരോടു നിര്‍ദ്ദേശിച്ചിരുന്നുവല്ലോ. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെയാണ് യേശു അപ്പൊസ്തലന്മാരോട് എല്ലാം നിര്‍ദ്ദേശിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ
Malayalam 1992 MBSI
അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനുശേഷം, അവൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്ക് പരിശുദ്ധാത്മാവിലൂടെ നല്കിയ കല്പനകളെക്കുറിച്ചും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്
Malayalam Bible POC-ML 2013
കല്‌പന നല്‍കിയതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക്‌ സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത എല്ലാകാര്യങ്ങളെയുംകുറിച്ച്‌ ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.