Acts 1:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അവന്‍റെ വാസസ്ഥലം ശൂന്യമായിത്തീരട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ’ എന്നും ‘അവന്‍റെ അധ്യക്ഷസ്ഥാനം മറ്റൊരുവനു ലഭിക്കട്ടെ’ എന്നും സങ്കീര്‍ത്തനപുസ്തകത്തില്‍ എഴുതിയിട്ടുണ്ടല്ലോ.
Malayalam (ERV) WBTC Bible
പത്രൊസ് പറഞ്ഞു, “സങ്കീര്‍ത്തന പുസ്തകത്തില്‍ യൂദയെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ‘അയാളുടെ നിലത്തേക്കാരും പോകാതാകട്ടെ; ആരും അതില്‍ വസിക്കാതാകട്ടെ. സങ്കീര്‍ത്തനങ്ങള്‍ 69:25 മാത്രവുമല്ല: ‘അവന്‍റെ ജോലി മറ്റൊരാള്‍ എറ്റെടുക്കട്ടെ എന്നും എഴുതിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 109:8
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
‒സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
Malayalam 1992 MBSI
സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മറ്റൊരുത്തന് ലഭിക്കട്ടെ” എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സങ്കീര്‍ത്തനപുസ്തകത്തില്‍: “അവന്‍റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ“ എന്നും “അവന്‍റെ അധ്യക്ഷസ്ഥാനം മറ്റൊരുത്തനു ലഭിക്കട്ടെ“ എന്നും എഴുതിയിരിക്കുന്നു.
Malayalam Bible POC-ML 2013
അവന്‍െറ ഭവനം ശൂന്യമായിത്തീരട്ടെ. ആരും അതില്‍ വസിക്കാതിരിക്കട്ടെ എന്നും അവന്‍െറ ശുശ്രൂഷയുടെ സ്‌ഥാനം മറ്റൊരുവന്‍ ഏറ്റെടുക്കട്ടെ എന്നും സങ്കീര്‍ത്തനപ്പുസ്‌തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘അയാളുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; അതിൽ ആരും വസിക്കാതിരിക്കട്ടെ,’ എന്നും “ ‘അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ,’ എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതിയിരിക്കുന്നു.