Acts 10:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ ദര്‍ശനത്തിന്‍റെ അര്‍ഥം എന്താണെന്നു പത്രോസ് ആലോചിച്ച് അമ്പരന്നിരിക്കുമ്പോള്‍ കൊര്‍ന്നല്യോസ് അയച്ച ആളുകള്‍ ശിമോന്‍ പാര്‍ക്കുന്ന സ്ഥലം അന്വേഷിച്ചു പടിക്കലെത്തി.
Malayalam (ERV) WBTC Bible
ഈ ദര്‍ശനത്തിന്‍റെ അര്‍ത്ഥം എന്തായിരിക്കാമെന്ന് പത്രൊസ് അത്ഭുതപ്പെട്ടു. കൊര്‍ന്നേല്യൊസ് അയച്ച ഭൃത്യന്മാര്‍ ശിമോന്‍റെ വസതി അന്വേഷിച്ചു കണ്ടുപിടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു:
Malayalam 1992 MBSI
ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളില്‍ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നേല്യൊസ് അയച്ച പുരുഷന്മാര്‍ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്‍ക്കല്‍ നിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ആശങ്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൊർന്നല്യോസ് അയച്ച പുരുഷന്മാർ ശിമോന്റെ വീട് ചോദിച്ചുകൊണ്ട് പടിവാതിൽക്കൽ വന്നു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്ന് പത്രൊസ് ഉള്ളില്‍ ചഞ്ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നേല്യൊസ് അയച്ച പുരുഷന്മാര്‍ ശിമോന്‍റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്‍ക്കല്‍ നിന്നു:
Malayalam Bible POC-ML 2013
താന്‍ കണ്ട ദര്‍ശനത്തിന്‍െറ അര്‍ഥമെന്തെന്നു പത്രോസ്‌ സംശയിച്ചുനില്‍ക്കുമ്പോള്‍, കൊര്‍ണേലിയൂസ്‌ അയ ച്ചആളുകള്‍ ശിമയോന്‍െറ വീടന്വേഷിച്ച്‌ പടിവാതില്‍ക്കല്‍ നില്‍പുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്തായിരിക്കും ഈ ദർശനത്തിന്റെ അർഥമെന്ന് പത്രോസ് ചിന്തിച്ചു കുഴങ്ങുമ്പോൾ കൊർന്നേല്യൊസ് അയച്ചിരുന്ന പുരുഷന്മാർ ശിമോന്റെ വീട് തേടിത്തേടി ഒടുവിൽ വീടിന്റെ പടിവാതിൽക്കലെത്തി.