Acts 10:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവഭക്തനായ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ എല്ലാവരുംതന്നെ ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചുപോന്നു. ഉദാരമായി ദാനധര്‍മങ്ങള്‍ ചെയ്യുകയും നിരന്തരമായി പ്രാര്‍ഥിക്കുകയും ചെയ്തുവന്നിരുന്ന ഒരാളായിരുന്നു കൊര്‍ന്നല്യോസ്.
Malayalam (ERV) WBTC Bible
കൊര്‍ന്നേല്യൊസ് വലിയൊരു ഭക്തനായിരുന്നു. അവനും അവന്‍റെ കുടുംബവും സത്യമായ ദൈവത്തെ ആരാധിച്ചിരുന്നു. തന്‍റെ പണത്തിലധികവും അയാള്‍ പാവങ്ങള്‍ക്കു ദാനം ചെയ്തു. അയാള്‍ എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഭക്തനും തന്റെ സകലഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു.
Malayalam 1992 MBSI
അവന്‍ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധര്‍മ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചും പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഭക്തനും തന്റെ കുടുംബാംഗങ്ങളോടുകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി യെഹൂദാ ജനത്തിന് വളരെ ദാനം കൊടുത്തും എപ്പോഴും പ്രാർത്ഥിച്ചും പോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഭക്തനും തന്‍റെ സകല ഗൃഹത്തോടുംകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധര്‍മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്‍ഥിച്ചും പോന്നു.
Malayalam Bible POC-ML 2013
അവനും കുടുംബവും ദൈവഭയവും ഭക്‌തിയുമുള്ളവരായിരുന്നു. അവന്‍ ജനങ്ങള്‍ക്ക്‌ ഉദാരമായി ദാനധര്‍മം ചെയ്യുകയുംദൈവത്തോട്‌ നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്‌തുപോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹവും കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു; അദ്ദേഹം ഉദാരമനസ്സോടെ ദാനധർമം ചെയ്യുകയും പതിവായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തുവന്നു.