Acts 10:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പറഞ്ഞു: “കൊര്‍ന്നല്യോസ് എന്ന ശതാധിപനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നീതിനിഷ്ഠനും ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിക്കുന്നവനും സകല യെഹൂദജാതിക്കും സുസമ്മതനുമാണദ്ദേഹം. അങ്ങയെ ആളയച്ചുവരുത്തി അങ്ങയുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് ഒരു മാലാഖ മുഖാന്തരം അദ്ദേഹത്തിന് അരുളപ്പാടു ലഭിച്ചിരിക്കുന്നു.”
Malayalam (ERV) WBTC Bible
അവര്‍ പറഞ്ഞു, “നിന്നെ തന്‍റെ വസതിയിലേക്കു ക്ഷണിക്കാന്‍ ഒരു വിശുദ്ധദൂതന്‍ കൊര്‍ന്നേല്യൊസിനോട് ആജ്ഞാപിച്ചു. കൊര്‍ന്നേല്യൊസ് ഒരു ശതാധിപനാണ്. അയാള്‍ ഒരു ഭക്തനും യഥാര്‍ത്ഥദൈവത്തെ ആരാധിക്കുന്നവനുമാണ്. യെഹൂദര്‍ അയാളെ ആദരിക്കുന്നു. നിനക്കു പറയാനുള്ളത് കേള്‍ക്കുന്നതിന് നിന്നെ വീട്ടിലേക്കു ക്ഷണിക്കാന്‍ ദൂതന്‍ കൊര്‍ന്നേല്യൊസിനോടു കല്പിച്ചു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു അവര്‍നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊര്‍ന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടില്‍ വരുത്തി നിന്റെ പ്രസംഗം കേള്‍ക്കേണം എന്നു ഒരു വിശുദ്ധദൂതനാല്‍ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവർ: “നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നല്യോസ് എന്ന ശതാധിപന് നിന്നെ വീട്ടിൽ വരുത്തി നിന്റെ സന്ദേശം കേൾക്കണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവര്‍: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടവനും ആയ കൊര്‍ന്നേല്യൊസ് എന്ന ശതാധിപനു നിന്നെ വീട്ടില്‍ വരുത്തി നിന്‍റെ പ്രസംഗം കേള്‍ക്കേണം എന്ന് ഒരു വിശുദ്ധദൂതനാല്‍ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ പറഞ്ഞു: നീതിമാനും ദൈവഭയമുള്ളവനും യഹൂദജനത്തിനു മുഴുവന്‍ സമ്മതനുമായകൊര്‍ണേലിയൂസ്‌ എന്ന ശതാധിപന്‌, നിന്നെ ആളയച്ച്‌ വീട്ടിലേക്ക്‌ കൊണ്ടുചെല്ലണമെന്നും, നിന്‍െറ വാക്കുകള്‍കേള്‍ക്കണമെന്നും, ദൈവദൂതനില്‍നിന്നു നിര്‍ദ്‌ദേശം ലഭിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ശതാധിപനായ കൊർന്നേല്യൊസിന്റെ അടുക്കൽനിന്നാണു ഞങ്ങൾ വരുന്നത്. അദ്ദേഹം നീതിനിഷ്ഠനും ദൈവഭക്തനും എല്ലാ യെഹൂദരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്. അങ്ങയുടെസന്ദേശം കേൾക്കാൻ അങ്ങയെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുത്തണമെന്ന്, ഒരു വിശുദ്ധദൂതനിൽനിന്ന് അദ്ദേഹത്തിന് അരുളപ്പാടുണ്ടായി,” എന്നു പറഞ്ഞു.