Acts 10:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൊര്‍ന്നല്യോസ് അവരുടെ വരവു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം വീട്ടില്‍ വിളിച്ചുകൂട്ടിയിരുന്നു.
Malayalam (ERV) WBTC Bible
പിറ്റേന്ന് അവര്‍ കൈസര്യയിലെത്തി. കൊര്‍ന്നേല്യൊസ് അവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. അയാള്‍ തന്‍റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും അവിടെ വിളിച്ചുകൂട്ടിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.
Malayalam 1992 MBSI
പിറ്റെന്നാള്‍ കൈസര്യയില്‍ എത്തി; അവിടെ കൊര്‍ന്നേല്യൊസ് ചാര്‍ച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവര്‍ക്കായി കാത്തിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നൊല്യോസ് ബന്ധുക്കളേയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റന്നാള്‍ കൈസര്യയില്‍ എത്തി; അവിടെ കൊര്‍ന്നേല്യൊസ് ചാര്‍ച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവര്‍ക്കായി കാത്തിരുന്നു.
Malayalam Bible POC-ML 2013
പിറ്റേ ദിവസം അവര്‍ കേസറിയായിലെത്തി. കൊര്‍ണേലിയൂസ്‌ തന്‍െറ ബന്‌ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി, അവരുടെ വരവു പ്രതീക്‌ഷിച്ചിരിക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നേല്യൊസ് അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; ബന്ധുക്കളെയും ഉറ്റസുഹൃത്തുക്കളെയും അദ്ദേഹം അവിടെ വിളിച്ചുകൂട്ടിയിരുന്നു.