Acts 10:29 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടാണ് നിങ്ങള്‍ ആളയച്ചപ്പോള്‍ യാതൊരു എതിരും പറയാതെ ഞാന്‍ വന്നത്. എന്തിനാണ് എന്നെ വിളിച്ചത്?”
Malayalam (ERV) WBTC Bible
അതിനാലാണ് ഇവരെന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ തര്‍ക്കിക്കാഞ്ഞത്. ഇപ്പോള്‍ ദയവായി പറയൂ എന്തിനാണു നിങ്ങള്‍ എനിക്കായി ആളയച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു.
Malayalam 1992 MBSI
അതുകൊണ്ടാകുന്നു നിങ്ങള്‍ ആളയച്ചപ്പോള്‍ ഞാന്‍ എതിര്‍ പറയാതെ വന്നതു; എന്നാല്‍ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാല്‍ കൊള്ളാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ചത് എന്തിന് എന്ന് അറിഞ്ഞാൽ കൊള്ളാം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടാകുന്നു നിങ്ങള്‍ ആളയച്ചപ്പോള്‍ ഞാന്‍ എതിര്‍പറയാതെ വന്നത്; എന്നാല്‍ എന്നെ വിളിപ്പിച്ച സംഗതി എന്ത് എന്ന് അറിഞ്ഞാല്‍ കൊള്ളാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അതിനാല്‍, നിങ്ങള്‍ എനിക്ക് ആളയച്ചപ്പോള്‍യാതൊരു തടസ്‌സവും പറയാതെ ഞാന്‍ വരുകയാണു ചെയ്‌തത്. എന്തിനാണ് നിങ്ങള്‍ എനിക്ക് ആളയച്ചതെന്നു പറയുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടാണ് എനിക്കായി ആളയച്ചപ്പോൾ യാതൊരു എതിർപ്പും പറയാതെ ഞാൻ വന്നത്. ഇനി പറയുക, നിങ്ങൾ എന്തിനാണ് എന്നെ വിളിപ്പിച്ചത്?”