Acts 10:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുദിവസം ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ വരുന്നത് ദര്‍ശനത്തില്‍ അദ്ദേഹം വ്യക്തമായി കണ്ടു. ദൈവദൂതന്‍ “കൊര്‍ന്നല്യോസേ” എന്നു വിളിച്ചു.
Malayalam (ERV) WBTC Bible
ഒരു ദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് കൊര്‍ന്നേല്യൊസിന് ഒരു ദര്‍ശനമുണ്ടായി. അവനതു വ്യക്തമായി കണ്ടു. ദര്‍ശനത്തില്‍ ദൈവത്തിന്‍റെ ഒരു ദൂതന്‍ വന്നു അവനോടു പറഞ്ഞു, “കൊര്‍ന്നേല്യൊസ്!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു: കൊർന്നേല്യൊസേ എന്നു തന്നോടു പറയുന്നതും കേട്ടു.
Malayalam 1992 MBSI
അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്‍ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്ത് ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തുവരുന്നത് സ്പഷ്ടമായി കണ്ട്: “കൊർന്നല്യോസേ!” എന്ന് തന്നോട് പറയുന്നതും കേട്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണി നേരത്ത് ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊര്‍ന്നേല്യൊസേ, എന്നു തന്നോടു പറയുന്നതും കേട്ടു.
Malayalam Bible POC-ML 2013
ഒരു ദിവസം ഏതാണ്ട്‌ഒമ്പതാം മണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു ദൈവദൂതന്‍ ആഗതനാകുന്നത് ഒരു ദര്‍ശനത്തില്‍ അവന്‍ വ്യക്‌തമായിക്കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്ത് ഒരു ദൈവദൂതൻ വന്ന്, “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നത് ഒരു ദർശനത്തിൽ അദ്ദേഹം വ്യക്തമായിക്കണ്ടു.