Acts 10:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ കൊര്‍ന്നല്യോസ് പറഞ്ഞു: “നാലു ദിവസം മുമ്പ് ഏതാണ്ട് ഈ സമയത്ത് ഞാന്‍ വീടിനകത്ത് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ള പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ശുഭ്രവസ്ത്രം ധരിച്ച ഒരു പുരുഷന്‍ എന്‍റെ മുമ്പില്‍ നില്‌ക്കുന്നതായി ഞാന്‍ കണ്ടു.
Malayalam (ERV) WBTC Bible
കൊര്‍ന്നേല്യൊസ് പറഞ്ഞു, “നാലുദിവസം മുന്പ് ഞാന്‍ എന്‍റ വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. സമയം ഉച്ചയ്ക്ക് മൂന്നു മണിയോളമായി. പെട്ടെന്നൊരാള്‍ എന്‍റെ മുന്പില്‍ വന്നു നിന്നു. പ്രകാശമാനമായി തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരു ദൂതന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:
Malayalam 1992 MBSI
അതിന്നു കൊര്‍ന്നോല്യൊസ്നാലാകുന്നാള്‍ ഈ നേരത്തു ഞാന്‍ വീട്ടില്‍ ഒമ്പതാം മണിനേരത്തെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷന്‍ എന്റെ മുമ്പില്‍ നിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് കൊർന്നൊല്യോസ്: “നാലുനാൾ മുൻപ് ഈ നേരത്ത് ഞാൻ വീട്ടിൽ ഒമ്പതാം മണി നേരത്തുളള പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ തേജസ്സുള്ള വസ്ത്രം ധരിച്ചൊരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് കൊര്‍ന്നേല്യൊസ്: നാലാകുന്നാള്‍ ഈ നേരത്തു ഞാന്‍ വീട്ടില്‍ ഒമ്പതാം മണി നേരത്തെ പ്രാര്‍ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ചൊരു പുരുഷന്‍ എന്‍റെ മുമ്പില്‍ നിന്നു:
Malayalam Bible POC-ML 2013
കൊര്‍ണേലിയൂസ്‌ മറുപടി പറഞ്ഞു: നാലു ദിവസം മുമ്പ്‌ ഈ സമയത്തു വീട്ടില്‍വച്ച്‌ ഞാന്‍ ഒന്‍പതാം മണിക്കൂറിലെ പ്രാര്‍ഥന നടത്തുകയായിരുന്നു. പെട്ടെന്നു തിളങ്ങുന്ന വസ്‌ത്രങ്ങളണിഞ്ഞഒരാള്‍ എന്‍െറ മുമ്പില്‍ പ്രത്യക്‌ഷപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൊർന്നേല്യൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നാലു ദിവസംമുമ്പ് ഉച്ചയ്ക്ക്, ഏകദേശം മൂന്നുമണിക്ക് ഞാൻ എന്റെ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പിൽനിന്നുകൊണ്ട്,