Acts 10:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സകല മനുഷ്യരുടെയും കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി സമാധാനത്തിന്‍റെ സദ്‍വാര്‍ത്ത പ്രഖ്യാപനം ചെയ്തുകൊണ്ട് ഇസ്രായേല്‍ജനതയ്‍ക്കു ദൈവം അയച്ച സന്ദേശം നിങ്ങള്‍ അറിയുന്നുവല്ലോ.
Malayalam (ERV) WBTC Bible
ദൈവം യെഹൂദരോടു സംസാരിച്ചു. യേശുക്രിസ്തുവിലൂടെ സമാധാനം കൈവന്നു എന്ന സുവിശേഷം യേശു അവര്‍ക്കു നല്‍കി. യേശുവാണ് എല്ലാ ജനതയുടേയും കര്‍ത്താവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം,
Malayalam 1992 MBSI
അവന്‍ എല്ലാവരുടെയും കര്‍ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല്‍ മക്കള്‍ക്കു അയച്ച വചനം,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ മക്കൾക്ക് ദൈവം അയച്ചവചനം, എല്ലാവരുടെയും കർത്താവായ യേശുക്രിസ്തു പ്രസംഗിച്ച സമാധാനം,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എല്ലാവരുടെയും കര്‍ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല്‍മക്കള്‍ക്ക് അയച്ച വചനം,
Malayalam Bible POC-ML 2013
സമാധാനത്തിന്‍െറ സദ്‌വാര്‍ത്ത സകലത്തിന്‍െറയും കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ വിളംബരംചെയ്‌തുകൊണ്ട് തന്‍െറ വചനം അവിടുന്ന് ഇസ്രായേല്‍ മക്കള്‍ക്ക് നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുവിലൂടെ സമാധാനത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ദൈവം ഇസ്രായേൽമക്കൾക്കു നൽകിയ സന്ദേശം ഇതാണ്: