Acts 10:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാനസാന്തരസ്നാപനത്തെക്കുറിച്ചുളള യോഹന്നാന്‍റെ പ്രസംഗത്തിനുശേഷം ഗലീലയില്‍ ആരംഭിച്ച് യെഹൂദ്യയില്‍ എല്ലായിടത്തും വ്യാപിച്ച മഹാസംഭവമാണത്.
Malayalam (ERV) WBTC Bible
യെഹൂദ്യയില്‍ എന്താണു സംഭവിച്ചതെന്നു നിങ്ങള്‍ക്കറിയാം. സ്നാനത്തെപ്പറ്റി യോഹന്നാന്‍ ജനങ്ങളോട് പ്രസം ഗിച്ചതിനു ശേഷം ഗലീലയിലാണ് അതാരംഭിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം,
Malayalam 1992 MBSI
യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ ഒക്കെയും ഉണ്ടായ വര്‍ത്തമാനം,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന് ശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും പ്രസിദ്ധമായ ആ വചനം തന്നെ നിങ്ങൾ അറിയുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിന്‍റെശേഷം ഗലീലയില്‍തുടങ്ങി യെഹൂദ്യയിലൊക്കെയും ഉണ്ടായ വര്‍ത്തമാനം,
Malayalam Bible POC-ML 2013
യോഹന്നാന്‍ പ്രസംഗി ച്ചസ്‌നാനത്തിനുശേഷം ഗലീലിയില്‍ ആരംഭിച്ച്‌യൂദയാ മുഴുവനിലും സംഭവി ച്ചകാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്നാനത്തെക്കുറിച്ച് യോഹന്നാൻ പ്രസംഗം ആരംഭിച്ചതുമുതൽ, ഗലീലയിൽ തുടങ്ങി യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ.