Acts 10:39 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമിലും യെഹൂദന്മാരുടെ നാട്ടിലെങ്ങും അവിടുന്നു ചെയ്ത സകല പ്രവൃത്തികള്‍ക്കും ഞങ്ങള്‍ സാക്ഷികളാകുന്നു. അവര്‍ അവിടുത്തെ കുരിശില്‍ തറച്ചു കൊല്ലുകയാണു ചെയ്തത്.
Malayalam (ERV) WBTC Bible
യെഹൂദ്യയിലും യെരൂശലേമിലും യേശു ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സാക്ഷികളാണ്. പക്ഷേ യേശു കൊല്ലപ്പെട്ടു. അവര്‍ അവനെ മരക്കുരിശില്‍ തറച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു;
Malayalam 1992 MBSI
യെഹൂദ്യദേശത്തിലും യെരൂശലേമിലും അവന്‍ ചെയ്ത സകലത്തിനും ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു. അവനെ അവര്‍ മരത്തിന്മേല്‍ തൂക്കിക്കൊന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കൊന്ന് മരത്തിൽ തൂക്കിയ അവൻ യെഹൂദ്യദേശത്തിലും യെരൂശലേമിലും ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദ്യദേശത്തിലും യെരൂശലേമിലും അവന്‍ ചെയ്ത സകലത്തിനും ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു. അവനെ അവര്‍ മരത്തിന്മേല്‍ തൂക്കിക്കൊന്നു;
Malayalam Bible POC-ML 2013
യഹൂദന്‍മാരുടെ ദേശത്തും ജറുസലെമിലും അവന്‍ ചെയ്‌ത എല്ലാകാര്യങ്ങള്‍ക്കും ഞങ്ങള്‍ സാക്‌ഷികളാണ്. അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യെഹൂദരുടെ ദേശത്തെല്ലായിടവും ജെറുശലേമിലും അദ്ദേഹം പ്രവർത്തിച്ച എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അദ്ദേഹം കുരിശിൽത്തറച്ച് കൊല്ലപ്പെടുകയും