Acts 10:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭയപരവശനായിത്തീര്‍ന്ന അദ്ദേഹം തുറിച്ചുനോക്കിക്കൊണ്ട് “പ്രഭോ! എന്താകുന്നു?” എന്നു ചോദിച്ചു. ദൈവദൂതന്‍ പറഞ്ഞു: “താങ്കളുടെ പ്രാര്‍ഥനയും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നു.
Malayalam (ERV) WBTC Bible
കൊര്‍ന്നേല്യൊസ് ദൂതനെ നോക്കി. അവന്‍ ഭയന്നു ചോദിച്ചു, “എന്താണു പ്രഭോ?” ദൂതന്‍ കൊര്‍ന്നേല്യൊസിനോടു പറഞ്ഞു, “ദൈവം നിന്‍റെ പ്രാര്‍ത്ഥനകള്‍ കേട്ടിരിക്കുന്നു. നീ പാവങ്ങളോടു ചെയ്തതൊക്കെ അവന്‍ കണ്ടിട്ടുണ്ട്. ദൈവം നിന്നെ ഓര്‍മ്മിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു.
Malayalam 1992 MBSI
അവന്‍ അവനെ ഉറ്റു നോക്കി ഭയപരവശനായിഎന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോടുനിന്റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവത്തിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ദൈവദൂതനെ ഉറ്റുനോക്കി ഭയപരവശനായി: “എന്താകുന്നു കർത്താവേ” എന്നു ചോദിച്ചു. അവൻ അവനോട്: “നിന്റെ പ്രാർത്ഥനയും എളിയവരോടുളള നിന്റെ ദാനവും ദൈവത്തിന് സ്വീകാര്യമായിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോട്: നിന്‍റെ പ്രാര്‍ഥനയും ധര്‍മവും ദൈവത്തിന്‍റെ മുമ്പില്‍ എത്തിയിരിക്കുന്നു.
Malayalam Bible POC-ML 2013
ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട്‌ അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്‌? ദൂതന്‍ പറഞ്ഞു: നിന്‍െറ പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ നിന്നെ അനുസ്‌മരിപ്പിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൊർന്നേല്യൊസ് ഭയചകിതനായി ആ ദൂതനെ ഉറ്റുനോക്കി. “കർത്താവേ, എന്താണ്?” അദ്ദേഹം ചോദിച്ചു. അതിനു ദൂതൻ, “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ഒരനുസ്മരണയാഗമായി ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു.