Acts 10:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കടല്‍ത്തീരത്ത് തുകല്‍ ഊറയ്‍ക്കിടുന്ന ശിമോന്‍ എന്നൊരാളിന്‍റെ കൂടെയാണ് അദ്ദേഹം പാര്‍ക്കുന്നത്.”
Malayalam (ERV) WBTC Bible
ശിമോന്‍ എന്നു പേരായ മറ്റൊരാളുടെ വസതിയിലാണ് പത്രൊസ് താമസിക്കുന്നത്. ആ ശിമോന്‍ ഒരു തുകല്‍പ്പണിക്കാരനാണ്. കടലിനടുത്താണ് അവന്‍റെ വീട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്നൊരുവനോടു കൂടെ പാര്‍ക്കുംന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തോൽപ്പണി ചെയ്യുന്ന ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്റെ വീട് കടല്പുറത്ത് ആകുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തോല്ക്കൊല്ലനായ ശിമോന്‍ എന്നൊരുവനോടുകൂടെ പാര്‍ക്കുന്നു. അവന്‍റെ വീടു കടല്പുറത്ത് ആകുന്നു എന്നുപറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ കടല്‍ത്തീരത്തു താമസിക്കുന്നതുകല്‍പണിക്കാരന്‍ ശിമയോന്‍െറ വീട്ടി ലുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ തുകൽപ്പണിക്കാരനായ ശിമോനോടുകൂടെ താമസിക്കുന്നു. അവന്റെ വീട് കടൽത്തീരത്തിനടുത്താണ്” എന്നു പറഞ്ഞു.