Acts 10:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്നോടു സംസാരിച്ച ദൂതന്‍ പോയിക്കഴിഞ്ഞ്, കൊര്‍ന്നല്യോസ് തന്‍റെ ഭൃത്യന്മാരില്‍ രണ്ടു പേരെയും,
Malayalam (ERV) WBTC Bible
ദൂതന്‍ അപ്രത്യക്ഷനായി. അപ്പോള്‍ കൊര്‍ന്നേല്യൊസ് തന്‍റെ രണ്ടു ഭൃത്യരെയും ഒരു ഭടനെയും വിളിച്ചു. ഭടനും ഒരു ഭക്തനായിരുന്നു. കൊര്‍ന്നേല്യൊസിന്‍റെ അടുത്ത സഹായികളില്‍ ഒരുവനായിരുന്നു ആ ഭടന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും
Malayalam 1992 MBSI
അവനോടു സംസാരിച്ച ദൂതന്‍ പോയ ശേഷം അവന്‍ തന്റെ വേലക്കാരില്‍ രണ്ടുപേരെയും തന്റെ അടുക്കല്‍ അകമ്പടി നിലക്കുന്നവരില്‍ ദൈവഭക്തനായോരു പടയാളിയേയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോട് സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും അംഗരക്ഷകരിൽ ദൈവഭക്തനായൊരു പടയാളിയേയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോട് സംസാരിച്ച ദൂതന്‍ പോയശേഷം അവന്‍ തന്‍റെ വേലക്കാരില്‍ രണ്ടു പേരെയും തന്‍റെ അടുക്കല്‍ അകമ്പടി നില്ക്കുന്നവരില്‍ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു
Malayalam Bible POC-ML 2013
തന്നോടു സംസാരി ച്ചദൂതന്‍ പോയപ്പോള്‍ അവന്‍ തന്‍െറ രണ്ടു ഭൃത്യന്മാരെയും അംഗരക്‌ഷകന്‍മാരില്‍പ്പെട്ട വിശ്വസ്‌ത നായ ഒരു പടയാളിയെയും വിളിച്ച്‌,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു.