Acts 11:28 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ അഗബൊസ് എന്നൊരാള്‍ ലോകത്തെമ്പാടും ഒരു മഹാക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിന്‍റെ ശക്തിയാല്‍ പ്രവചിച്ചു. ക്ലൗദിയൊസ് കൈസറുടെ കാലത്ത് ഈ പ്രവചനം സംഭവിച്ചു.
Malayalam (ERV) WBTC Bible
അഗബൊസ് എന്നായിരുന്നു അവരില്‍ ഒരാളുടെ പേര്. അഗബൊസ് അന്ത്യൊക്ക്യായില്‍ പ്രസംഗിച്ചു. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ അവന്‍ പറഞ്ഞു, “ലോകത്തിലാകമാനം വളരെ കഷ്ടകരമായ ഒരു സമയം വരുന്നു. കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടാകും.” (ക്ലെൌദ്യൊസ് ചക്രവര്‍ത്തിയായിരുന്ന കാലത്താണ് അത് സംഭവിച്ചത്.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൗദ്യൊസിന്റെ കാലത്തു സംഭവിച്ചു.
Malayalam 1992 MBSI
അവരില്‍ അഗബൊസ് എന്നു പേരുള്ളൊരുവന്‍ എഴുന്നേറ്റു ലോകത്തില്‍ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാല്‍ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്റെ കാലത്തു സംഭവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരിൽ അഗബൊസ് എന്നു പേരുള്ള ഒരുവൻ എഴുന്നേറ്റ് ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ദൈവാത്മാവിനാൽ പ്രവചിച്ചു; അത് ക്ലൌദ്യൊസിന്റെ കാലത്ത് സംഭവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരില്‍ അഗബൊസ് എന്നു പേരുള്ളൊരുവന്‍ എഴുന്നേറ്റു ലോകത്തിലൊക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിനാല്‍ പ്രവചിച്ചു; അതു ക്ലൌദ്യൊസിന്‍റെ കാലത്തു സംഭവിച്ചു.
Malayalam Bible POC-ML 2013
അവരില്‍ ഹാഗാബോസ് എന്നൊരുവന്‍ എഴുന്നേറ്റ്, ലോകവ്യാപകമായ ഒരു വലിയ ക്ഷാമം ഉണ്ടാകും എന്നു പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്‍െറ ഭരണകാലത്ത് ഈ ക്‌ഷാമമുണ്ടായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരിൽ അഗബൊസ് എന്നു പേരുള്ള ഒരാൾ എഴുന്നേറ്റുനിന്ന് റോമൻ സാമ്രാജ്യത്തിൽ എല്ലായിടത്തും ഒരു വലിയ ക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിൽ പ്രവചിച്ചു. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കാലത്താണ് ഇതു സംഭവിച്ചത്.