Acts 11:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“യോപ്പാപട്ടണത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി. വിസ്താരമേറിയ കപ്പല്‍പായ്പോലെയുള്ള ഒരു പാത്രം നാലു മൂലയ്‍ക്കും കെട്ടി ആകാശത്തുനിന്ന് എന്‍റെ അടുക്കലേക്ക് ഇറക്കുന്നതായി ദര്‍ശനത്തില്‍ ഞാന്‍ കണ്ടു.
Malayalam (ERV) WBTC Bible
പത്രൊസ് പറഞ്ഞു, “ഞാന്‍ യോപ്പാനഗരത്തിലായിരുന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കൊരു ദര്‍ശനമുണ്ടായി. ആകാശത്തുനിന്ന് എന്തോ താഴേക്കിറങ്ങിവരുന്നതു ഞാന്‍ കണ്ടു. അതൊരു വലിയ വിരിപ്പുപോലെ കാണപ്പെട്ടു. അതിന്‍റെ നാലു മൂലകളിലും പിടിച്ചു താഴേക്കു കൊണ്ടുവരികയായിരുന്നു. അത് എന്‍റെ അടുത്തു വന്നു നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യോപ്പാപട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരുദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.
Malayalam 1992 MBSI
ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരുദര്‍ശനം കണ്ടുആകാശത്തില്‍നിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ യോപ്പാ പട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ട്: ആകാശത്തിൽനിന്ന് നാല് കോണും കെട്ടിയിട്ടുള്ള വലിയ ഒരു വിരിപ്പ് ഒരു പാത്രം പോലെ എന്റെ അടുക്കലോളം വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരു ദര്‍ശനം കണ്ടു: ആകാശത്തില്‍നിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്‍റെ അടുക്കലോളം വന്നു.
Malayalam Bible POC-ML 2013
ഞാന്‍ യോപ്പാനഗരത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക്‌ ദിവ്യാനുഭൂതിയില്‍ ഒരു ദര്‍ശനമുണ്ടായി. സ്വര്‍ഗത്തില്‍നിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച്‌ ഇറക്കുന്നത്‌ ഞാന്‍ കണ്ടു. അത്‌ എന്‍െറ അടുത്തുവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, ആത്മവിവശതയിൽ ഒരു ദർശനം കണ്ടു. നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അതു താണുതാണുവന്ന് ഞാൻ ഇരിക്കുന്നേടത്തെത്തി.