Acts 12:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോഴാണ് സംഭവിച്ചതിനെക്കുറിച്ച് പത്രോസിനു ബോധമുണ്ടായത്. അദ്ദേഹം പറഞ്ഞു: “ഹേരോദായുടെ കൈയില്‍നിന്നും, യെഹൂദജനത എന്നോടു ചെയ്യാനുദ്ദേശിച്ച എല്ലാറ്റില്‍നിന്നും, കര്‍ത്താവു തന്റെ ദൂതനെ അയച്ച് എന്നെ രക്ഷിച്ചിരിക്കുന്നു എന്ന് എനിക്ക് ഇപ്പോള്‍ പൂര്‍ണബോധ്യം വന്നു.”
Malayalam (ERV) WBTC Bible
അപ്പോള്‍ നടന്നതെന്താണെന്നു പത്രൊസിനു ബോദ്ധ്യമായി. അയാള്‍ കരുതി, “ദൈവം തന്‍റെ ദൂതനെ എന്‍റെ അടുത്തേക്ക് അയച്ചതാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. അവന്‍ എന്നെ ഹെരോദാവില്‍നിന്നും രക്ഷിച്ചു. എനിക്കു കഷ്ടതകള്‍ ഉണ്ടാകുമെന്നു യെഹൂദര്‍ കരുതി. എന്നാല്‍ ദൈവം എന്നെ എല്ലാത്തില്‍നിന്നും രക്ഷിച്ചു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പത്രൊസിന്നു സുബോധം വന്നിട്ടു: കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
പത്രൊസിന്നു സുബോധം വന്നിട്ടു കര്‍ത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യില്‍നിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയില്‍നിന്നും എന്നെ വിടുവിച്ചു എന്നു ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പത്രൊസിന് സുബോധം വന്നിട്ട്: “കർത്താവ് തന്റെ ദൂതനെ അയച്ച് ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്ന് ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു” എന്ന് അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പത്രൊസിനു സുബോധം വന്നിട്ടു കര്‍ത്താവ് തന്‍റെ ദൂതനെ അയച്ചു ഹെരോദാവിന്‍റെ കൈയില്‍നിന്നും യെഹൂദാജനത്തിന്‍റെ സകല പ്രതീക്ഷയില്‍നിന്നും എന്നെ വിടുവിച്ചു എന്ന് ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോഴാണ് പത്രോസിന് പൂര്‍ണബോധം വന്നത്. അവന്‍ പറഞ്ഞു: കര്‍ത്താവു തന്‍െറ ദൂതനെ അയച്ച് ഹേറോദേസിന്‍െറ കരങ്ങളില്‍ നിന്നും യഹൂദന്‍മാരുടെ വ്യാമോഹങ്ങളില്‍നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്കു വ്യക്‌തമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ പത്രോസിന് ബോധം കൈവന്നു. അദ്ദേഹം, “ഹെരോദാവിന്റെ പിടിയിൽനിന്നും എനിക്ക് സംഭവിക്കുമെന്ന് യെഹൂദർ പ്രതീക്ഷിച്ചിരുന്ന എല്ലാവിപത്തിൽനിന്നും കർത്താവ് തന്റെ ദൂതനെ അയച്ച് എന്നെ രക്ഷിച്ചിരിക്കുന്നു എന്നു ഞാൻ ഇപ്പോൾ നിശ്ചയമായി അറിയുന്നു” എന്നു പറഞ്ഞു.