Acts 12:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പത്രോസിന്‍റെ സ്വരം തിരിച്ചറിഞ്ഞ് അവള്‍ സന്തോഷാധിക്യത്താല്‍ മതിമറന്ന് വാതില്‍ തുറക്കാന്‍കൂടി നില്‌ക്കാതെ അകത്തേക്ക് ഓടിച്ചെന്ന്, “പത്രോസ് അതാ വാതില്‌ക്കല്‍ നില്‌ക്കുന്നു” എന്നറിയിച്ചു.
Malayalam (ERV) WBTC Bible
പത്രൊസിന്‍റെ സ്വരം തിരിച്ചറിഞ്ഞ പെണ്‍കുട്ടി സന്തോഷിച്ചു. വാതില്‍ തുറക്കാന്‍കൂടി അവള്‍ മറന്നു. അകത്തേ ക്കോടിച്ചെന്ന് അവള്‍ അവരോടു പറഞ്ഞു, “വാതില്‍ക്കല്‍ നില്‍ക്കുന്നത് പത്രൊസാണ്!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്കു ഓടി, പത്രൊസ് പടിപ്പുരെക്കൽ നില്ക്കുന്നു എന്നു അറിയിച്ചു.
Malayalam 1992 MBSI
പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താല്‍ പടിവാതില്‍ തുറക്കാതെ അകത്തേക്കു ഔടി, പത്രൊസ് പടിപ്പുരെക്കല്‍ നിലക്കുന്നുഎന്നു അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്ക് ഓടി, “പത്രൊസ് പടിപ്പുരയ്ക്കൽ നില്ക്കുന്നു” എന്ന് അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പത്രൊസിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താല്‍ പടിവാതില്‍ തുറക്കാതെ അകത്തേക്ക് ഓടി, പത്രൊസ് പടിപ്പുരയ്ക്കല്‍ നില്ക്കുന്നു എന്ന് അറിയിച്ചു.
Malayalam Bible POC-ML 2013
പത്രോസിന്‍െറ സ്വരം തിരിച്ചറിഞ്ഞഅവള്‍ സന്തോഷഭരിതയായി വാതില്‍ തുറക്കുന്ന കാര്യം മറന്ന്‌ അകത്തേക്ക്‌ ഓടിച്ചെന്ന്‌, പത്രോസ്‌ വാതില്‍ക്കല്‍ നില്‍ക്കുന്നു എന്നറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പത്രോസിന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ അവൾ ആനന്ദാധിക്യത്താൽ വാതിൽ തുറക്കാതെ തിരികെ ഓടിച്ചെന്ന്, “പത്രോസ് അതാ വാതിൽക്കൽ നിൽക്കുന്നു!” എന്ന് ആശ്ചര്യത്തോടെ പറഞ്ഞു.