Acts 12:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിനക്കു ഭ്രാന്താണ്” എന്ന് അവര്‍ പറഞ്ഞപ്പോള്‍ “അല്ല, ഞാന്‍ പറഞ്ഞത് വാസ്തവംതന്നെയാണ്” എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു. അത് അദ്ദേഹത്തിന്‍റെ കാവല്‍ മാലാഖ ആയിരിക്കും” എന്നായിരുന്നു അവരുടെ മറുപടി.
Malayalam (ERV) WBTC Bible
വിശ്വാസികള്‍ പറഞ്ഞു, “നിനക്കു ഭ്രാന്താണ്!” എന്നാല്‍ അവള്‍ അതു തറപ്പിച്ചു പറഞ്ഞു. അതിനാല്‍ അവര്‍ പറഞ്ഞു, “ഇത് പത്രൊസിന്‍റെ ദൂതനായിരിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.
Malayalam 1992 MBSI
അവര്‍ അവളോടുനിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോഅല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോള്‍ അവന്റെ ദൂതന്‍ ആകുന്നു എന്നു അവര്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവളോട്: “നിനക്ക് ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു” എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതുതന്നെ എന്ന് ഉറപ്പിച്ചു പറയുമ്പോൾ “അവന്റെ ദൂതൻ ആകുന്നു” എന്ന് അവർ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവളോട്: നിനക്കു ഭ്രാന്തുണ്ട് എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതുതന്നെ എന്ന് ഉറപ്പിച്ചു പറയുമ്പോള്‍ അവന്‍റെ ദൂതന്‍ ആകുന്നു എന്ന് അവര്‍ പറഞ്ഞു.
Malayalam Bible POC-ML 2013
നിനക്കു ഭ്രാന്താണ്‌ എന്ന്‌ അവര്‍ പറഞ്ഞു. അവള്‍ വീണ്ടും തറപ്പിച്ചു പറഞ്ഞപ്പോള്‍ അവന്‍െറ കാവല്‍ദൂതനായിരിക്കും എന്നായിരുന്നു അവരുടെ മറുപടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിനക്കു ഭ്രാന്താണ്,” അവർ അവളോടു പറഞ്ഞു. “അല്ല, അദ്ദേഹംതന്നെ,” എന്ന് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. “എങ്കിൽ അത് അദ്ദേഹത്തിന്റെ ദൂതൻ ആയിരിക്കും,” എന്ന് അവർ പറഞ്ഞു.