Acts 12:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിശ്ശബ്ദരായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യം കാട്ടിയശേഷം, എങ്ങനെയാണ് കര്‍ത്താവ് കാരാഗൃഹത്തില്‍നിന്നു തന്നെ വിടുവിച്ചതെന്ന് പത്രോസ് വിവരിച്ചു. “ഈ വിവരം യാക്കോബിനെയും മറ്റു സഹോദരന്മാരെയും അറിയിക്കുക” എന്നു പറഞ്ഞശേഷം അദ്ദേഹം മറ്റൊരു സ്ഥലത്തേക്കു പോയി.
Malayalam (ERV) WBTC Bible
പത്രൊസ് കൈയാംഗ്യം കാണിച്ച് അവരോടു മിണ്ടാതിരിക്കുവാന്‍ പറഞ്ഞു. ദൈവം തന്നെ തടവറയില്‍നിന്നും രക്ഷിച്ച വിവരം പത്രൊസ് വിശദീകരിച്ചു. അവന്‍ പറഞ്ഞു, “സംഭവങ്ങള്‍ യാക്കോബിനോടും മറ്റു സഹോദരന്മാരോടും പറയുക.” അപ്പോള്‍ പത്രൊസ് മറ്റൊരിടത്തേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കർത്താവു തന്നെ തടവിൽനിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.
Malayalam 1992 MBSI
അവര്‍ മിണ്ടാതിരിപ്പാന്‍ അവന്‍ ആംഗ്യം കാട്ടി, കര്‍ത്താവു തന്നെ തടവില്‍നിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേള്‍പ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിന്‍ എന്നു പറഞ്ഞു; പിന്നെ അവന്‍ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മിണ്ടാതിരിക്കുവാൻ അവൻ ആംഗ്യം കാട്ടി, കർത്താവ് തന്നെ തടവിൽനിന്ന് പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; “ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിക്കുവിൻ” എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ട് വേറൊരു സ്ഥലത്തേയ്ക്ക് പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മിണ്ടാതിരിപ്പാന്‍ അവന്‍ ആംഗ്യം കാട്ടി, കര്‍ത്താവ് തന്നെ തടവില്‍നിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞുകേള്‍പ്പിച്ചു; ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിന്‍ എന്നുപറഞ്ഞു; പിന്നെ അവന്‍ പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി.
Malayalam Bible POC-ML 2013
നിശ്‌ശബ്‌ദരായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചതിനുശേഷം എങ്ങനെയാണ് കര്‍ത്താവു തന്നെ കാരാഗൃഹത്തില്‍നിന്നു രക്‌ഷപെ ടുത്തിയതെന്ന് അവന്‍ വിശദീകരിച്ചു. ഈ സംഭവം യാക്കോബിനോടും സഹോദരന്‍മാരോടും പറയണമെന്ന് അവന്‍ ആവശ്യപ്പെട്ടു. അനന്തരം അവന്‍ അവിടെ നിന്ന് പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി. പ്രഭാതമായപ്പോള്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടിക്കൊണ്ട് പത്രോസ് അവരോട്, കർത്താവ് തന്നെ കാരാഗൃഹത്തിൽനിന്ന് പുറത്തുകൊണ്ടുവന്നത് എങ്ങനെയെന്ന് വിവരിച്ചുകേൾപ്പിച്ചു. “യാക്കോബിനെയും ശേഷം സഹോദരങ്ങളെയും ഈ കാര്യങ്ങൾ അറിയിക്കണം,” എന്നു പറഞ്ഞിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്കുപോയി.