Acts 12:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പത്രോസിനെ അന്വേഷിച്ചിട്ടു കാണാതെ വന്നപ്പോള്‍, ഹേരോദാ കാവല്‌ക്കാരെ വിസ്തരിച്ചശേഷം അവരെ വധിക്കുവാന്‍ കല്പിച്ചു. പിന്നീട് ഹേരോദാ യെഹൂദ്യയില്‍നിന്നു കൈസര്യയില്‍ പോയി അവിടെ കുറെനാള്‍ പാര്‍ത്തു.
Malayalam (ERV) WBTC Bible
ഹെരോദാവ് പത്രൊസിനെ എല്ലായിടവും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. അതിനാല്‍ പത്രൊസിനു കാവലിരുന്നവരെ ഹെരോദാവ് ചോദ്യം ചെയ്യുകയും പിന്നീട് അവരെ കൊല്ലാന്‍ കല്പിക്കുകയും ചെയ്തു. പിന്നീട് ഹെരോദാവ് യെഹൂദ്യ വിട്ടു. അയാള്‍ കൈസര്യായിലെത്തി. അല്പനാള്‍ അവിടെ തങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.
Malayalam 1992 MBSI
ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ കാവല്‍ക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാന്‍ കല്പിച്ചു; പിന്നെ അവന്‍ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെരോദാവ് അവനെ അന്വേഷിച്ചിട്ട് കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ച് അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യയിൽ നിന്നും കൈസര്യയിലേക്ക് പോയി അവിടെ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെരോദാവ് അവനെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ കാവല്ക്കാരെ വിസ്തരിച്ച് അവരെ കൊല്ലുവാന്‍ കല്പിച്ചു; പിന്നെ അവന്‍ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാര്‍ത്തു.
Malayalam Bible POC-ML 2013
അവനെ അന്വേഷിച്ചു കണ്ടെത്താതെ വന്നപ്പോള്‍ ഹേറോദേസ്‌ കാവല്‍ക്കാരെ വിചാരണ ചെയ്യുകയും അവരെ കൊല്ലാന്‍ ആജ്‌ഞാപിക്കുകയും ചെയ്‌തു. അനന്തരം പത്രോസ്‌യൂദയായില്‍നിന്ന്‌ കേസറിയായിലേക്കുപോയി അവിടെ താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തെ കണ്ടുപിടിക്കാൻ സമഗ്രമായ ഒരന്വേഷണം നടത്തിയിട്ടും കാണാഞ്ഞതിനാൽ ഹെരോദാവ് കാവൽക്കാരെ വിസ്തരിച്ച് അവരെ വധിക്കാൻ ഉത്തരവിട്ടു. അതിനുശേഷം ഹെരോദാവ് യെഹൂദ്യയിൽനിന്ന് കൈസര്യയിലെത്തി കുറെക്കാലം അവിടെ താമസിച്ചു.