Acts 12:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അക്കാലത്ത് സോരിലെയും സീദോനിലെയും ജനങ്ങളോട് ഹേരോദാ കോപിച്ചിരിക്കുകയായിരുന്നു. അവരുടെ നാടിനു വേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ ലഭിക്കേണ്ടത് ഹേരോദായുടെ രാജ്യത്തുനിന്നായിരുന്നതിനാല്‍ അവരുടെ ഒരു സംഘം ആളുകള്‍ ഹേരോദായെ കാണാന്‍ ചെന്നു. അവര്‍ രാജാവിന്‍റെ കാര്യസ്ഥനായ ബ്ലെസ്തൊസിനെ സ്വാധീനിച്ച് സമാധാനാഭ്യര്‍ഥന നടത്തി.
Malayalam (ERV) WBTC Bible
സോര്യര്‍-സീദോന്‍ ദേശക്കാരോട് ഹെരോദാവിന് കടുത്ത കോപമായി. അവര്‍ ഒരു സംഘമായി ഹെരോദാവിനെ സമീപിച്ചു. രാജാവിന്‍റെ അടുത്ത സേവകനായ ബ്ളാസ്തൊസിനെ തങ്ങളുടെ പക്ഷത്താക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഭക്ഷണസാധനങ്ങള്‍ക്കായി തങ്ങളുടെ രാജ്യം ഹെരോദാവിന്‍റെ രാജ്യത്തെ ആശ്രയിക്കുന്നതു കൊണ്ട് അവര്‍ അയാളോടു സമാധാനം അഭ്യര്‍ത്ഥിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.
Malayalam 1992 MBSI
അവന്‍ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോള്‍ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാല്‍ അവര്‍ ഏകമനസ്സോടെ അവന്റെ അടുക്കല്‍ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെരോദാ രാജാവ് സോര്യരുടെയും സിദോന്യരുടെയും നേരെ കോപാകുലനായിരിക്കവെ ആ ദേശത്തുനിന്ന് തങ്ങൾക്ക് ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്ന്, ഹെരോദാവിന്റെ വിശ്വസ്തസേവകനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിയ്ക്കായി അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സോര്യരുടെയും സീദോന്യരുടെയും നേരേ ക്രുദ്ധിച്ചിരിക്കുമ്പോള്‍ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന് ആഹാരം കിട്ടിവരികയാല്‍ അവര്‍ ഏകമനസ്സോടെ അവന്റെ അടുക്കല്‍ ചെന്ന്, രാജാവിന്‍റെ പള്ളിയറക്കാരനായ ബനുസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.
Malayalam Bible POC-ML 2013
ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസിന് വൈരമുണ്ടായിരുന്നു. അവര്‍ ഒത്തുചേര്‍ന്ന് രാജാവിന്‍െറ അടുത്തുചെന്ന്, അവന്‍െറ പള്ളിയറക്കാരനായ ബ്‌ളാസ്‌തോസിനെ സ്വാധീനിച്ച്, സമാധാനത്തിനുവേണ്ടി അപേക്‌ഷിച്ചു. കാരണം, അവരുടെ ദേശം ഭക്‌ഷ്യസാധനങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് അവന്‍െറ രാജ്യത്തെയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ സോരിലെയും സീദോനിലെയും ജനങ്ങളോടു കുപിതനായിരിക്കുകയായിരുന്നു. എന്നാൽ, ഈ സമയത്ത് അവർ ഒത്തുകൂടി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം അന്വേഷിച്ചു. അവർ ഭക്ഷണസാധനങ്ങൾക്കായി ഹെരോദാരാജാവിന്റെ ദേശത്തെ ആശ്രയിച്ചിരുന്നതുകൊണ്ട് രാജാവിന്റെ വിശ്വസ്തസേവകരിൽ ഒരാളായ ബ്ലസ്തോസിന്റെ സഹായത്തോടെ സന്ധിസംഭാഷണത്തിന് അപേക്ഷിച്ചു.