Acts 12:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹേരോദാ ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതിനാല്‍ പെട്ടെന്ന് ദൈവദൂതന്‍റെ അടിയേറ്റുവീണു കൃമികള്‍ക്ക് ഇരയായി മരണമടഞ്ഞു.
Malayalam (ERV) WBTC Bible
ഈ സ്തുതി അയാള്‍ സ്വീകരിക്കുകയും ദൈവത്തെ മഹത്വപ്പെടുത്താതിരിക്കുകയും ചെയ്തു. അതുകൊണ്ട് കര്‍ത്താവിന്‍റെ ഒരു ദൂതന്‍ വന്ന് അയാളെ രോഗിയാക്കി. അയാള്‍ പുഴു അരിച്ച് മരിച്ചു
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
Malayalam 1992 MBSI
അവന്‍ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല്‍ കര്ത്താവിന്റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അത്യുന്നതനായ ദൈവത്തിന് മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിയ്ക്ക് ഇരയായി പ്രാണനെ വിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദൈവത്തിനു മഹത്ത്വം കൊടുക്കായ്കയാല്‍ കര്ത്താവിന്റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്ക് ഇരയായി പ്രാണനെ വിട്ടു.
Malayalam Bible POC-ML 2013
പെട്ടെന്നു കര്‍ത്താവിന്‍െറ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്‌ത്തി. എന്തെന്നാല്‍, ദൈവത്തിന് അവന്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കി രയായി അവന്‍ അന്ത്യശ്വാസം വലിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെരോദാവ് ദൈവത്തെ മഹത്ത്വപ്പെടുത്താതിരുന്നതുകൊണ്ട് കർത്താവിന്റെ ഒരു ദൂതൻ അയാളെ അപ്പോൾത്തന്നെ അടിച്ചുവീഴ്ത്തി. കൃമികൾ അയാളുടെ ശരീരം കാർന്നുതിന്നു; ഒടുവിൽ അയാൾ മരിച്ചു.