Acts 12:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പത്രോസ് ദൂതനെ അനുഗമിച്ചു പുറത്തിറങ്ങി. ദൈവദൂതന്‍ മുഖാന്തരം നടന്ന ഈ സംഭവം ഒരു യാഥാര്‍ഥ്യമാണെന്നു പത്രോസിനു മനസ്സിലായില്ല. ഒരു ദര്‍ശനം കാണുകയാണെന്നത്രേ അദ്ദേഹം വിചാരിച്ചത്.
Malayalam (ERV) WBTC Bible
ദൂതന്‍ പുറത്തേക്കിറങ്ങി. പത്രൊസ് പിന്തുടര്‍ന്നു. ദൂതന്‍ ചെയ്യുന്നതെല്ലാം യഥാര്‍ത്ഥത്തിലായിരുന്നു. പക്ഷേ താനൊരു ദര്‍ശനം കാണുകയാണെന്നു പത്രൊസ് കരുതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.
Malayalam 1992 MBSI
അവന്‍ പിന്നാലെ ചെന്നു, ദൂതന്‍ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താന്‍ ഒരു ദര്‍ശനം കാണുന്നു എന്നു നിരൂപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പിന്നാലെ ചെന്ന്, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പിന്നാലെ ചെന്നു, ദൂതന്‍ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താന്‍ ഒരു ദര്‍ശനം കാണുന്നു എന്ന് നിരൂപിച്ചു.
Malayalam Bible POC-ML 2013
അവന്‍ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതന്‍വഴി സംഭവി ച്ചഇക്കാര്യംയാഥാര്‍ഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു ദര്‍ശനം ഉണ്ടായതാണെന്നേ അവന്‍ കരുതിയുള്ളൂ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പത്രോസ് ദൂതന്റെ പിറകേ നടന്ന് കാരാഗൃഹത്തിനു പുറത്തുവന്നു. എന്നാൽ, ദൂതൻമുഖേന സംഭവിച്ചത് യഥാർഥമാണെന്ന് അദ്ദേഹം അറിഞ്ഞില്ല. താൻ ഒരു ദർശനം കാണുകയാണെന്ന് അദ്ദേഹം ചിന്തിച്ചു.