Acts 13:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശബത്തുദിവസം അവിടത്തെ സുനഗോഗില്‍ ചെന്ന് ഇരുന്നു. മോശയുടെ ധര്‍മശാസ്ത്രത്തില്‍നിന്നും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്നും വായിച്ചു കഴിഞ്ഞ്, സുനഗോഗിന്‍റെ അധികാരികള്‍ അവരുടെ അടുക്കല്‍ ആളയച്ച് സഹോദരന്മാരേ, നിങ്ങള്‍ക്ക് ഇവിടത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പറയുക” എന്നു പറയിച്ചു.
Malayalam (ERV) WBTC Bible
മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ വചനങ്ങളും വായിച്ചു. അപ്പോള്‍ യെഹൂദപ്പള്ളിയിലെ പ്രമുഖര്‍ പെൌലൊസിനും ബര്‍ന്നബാസിനും ഒരു സന്ദേശമയച്ചു: “സഹോദരന്മാരേ, നിങ്ങളുടെ വചനങ്ങള്‍ ആളുകളെ രക്ഷിക്കും. അതിനാല്‍ നമ്മെ ശക്തിപ്പെടുത്താനുതകുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.
Malayalam 1992 MBSI
ന്യായ പ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്‍ന്നപ്പോള്‍ പള്ളിപ്രമാണികള്‍ അവരുടെ അടുക്കല്‍ ആളയച്ചുസഹോദരന്മാരേ, നിങ്ങകൂ ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില്‍ പറവിന്‍ എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ച്: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്‍ന്നപ്പോള്‍ പള്ളിപ്രമാണികള്‍ അവരുടെ അടുക്കല്‍ ആളയച്ചു: സഹോദരന്മാരേ, നിങ്ങള്‍ക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില്‍ പറവിന്‍ എന്നു പറയിച്ചു.
Malayalam Bible POC-ML 2013
നിയമവുംപ്രവചനങ്ങളും വായിച്ചുക ഴിഞ്ഞപ്പോള്‍ സിനഗോഗിലെ അധികാരി കള്‍ ആളയച്ച്‌ അവരോട്‌ ഇപ്രകാരം പറയിച്ചു: സഹോദരന്‍മാരേ, നിങ്ങളിലാര്‍ക്കെങ്കിലും ജനങ്ങള്‍ക്ക്‌ ഉപദേശം നല്‍കാനുണ്ടെങ്കില്‍ പറയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്നറിയിച്ചു.