Acts 13:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഉപവസിച്ചു കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരുന്നപ്പോള്‍ “ഞാന്‍ ബര്‍നബാസിനെയും ശൗലിനെയും പ്രത്യേക വേലയ്‍ക്കായി വിളിച്ചിരിക്കുന്നു; അതിനുവേണ്ടി അവരെ എനിക്കായി വേര്‍തിരിക്കുക” എന്നു പരിശുദ്ധാത്മാവിന്‍റെ അരുളപ്പാടുണ്ടായി.
Malayalam (ERV) WBTC Bible
അവരെല്ലാം കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചും കഴിയുകയായിരുന്നു. പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു, ബര്‍ന്നബാസിനെയും ശെൌലിനെയും എനിക്കു വിട്ടുതരിക. അവര്‍ക്കു പ്രത്യേകമായി ഒരു ജോലിയുണ്ട്. അതു ചെയ്യാന്‍ ഞാന്‍ അവരെ തെരഞ്ഞെടുത്തിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
Malayalam 1992 MBSI
അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: “ഞാൻ ബർന്നബാസിനെയും പൗലോസിനേയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് വേർതിരിപ്പിൻ” എന്ന് പരിശുദ്ധാത്മാവ് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍: ഞാന്‍ ബര്‍ന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്‌തും ഉപവസിച്ചും കഴിയവേ, പരിശുദ്‌ധാത്‌മാവ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുമിരിക്കുമ്പോൾ, പരിശുദ്ധാത്മാവ് അവരോട്, “ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്ക്കായി ബർന്നബാസിനെയും ശൗലിനെയും വേർതിരിക്കുക” എന്നു പറഞ്ഞു.