Acts 13:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ഏകദേശം നാനൂറ്റമ്പതു വര്‍ഷം കഴിഞ്ഞു.
Malayalam (ERV) WBTC Bible
നാനൂറ്റി അന്പതു വര്‍ഷങ്ങള്‍ കൊണ്ടാണിതെല്ലാം സംഭവിച്ചത്. “അതിനു ശേഷം ശമൂവേല്‍ പ്രവാചകന്‍റെ കാലംവരെ ദൈവം നമുക്കു ന്യായാധിപതികളെ തന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
Malayalam 1992 MBSI
അതിന്റെശേഷം അവന്‍ അവര്‍ക്കും ശമൂവേല്‍ പ്രവാചകന്‍ വരെ ന്യായാധിപതിമാരെ കൊടുത്തു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെശേഷം ദൈവം അവർക്ക് ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെശേഷം അവന്‍ അവര്‍ക്ക് ശമൂവേല്‍പ്രവാചകന്‍വരെ ന്യായാധിപതിമാരെ കൊടുത്തു.
Malayalam Bible POC-ML 2013
നാനൂറ്റിയമ്പതു വര്‍ഷത്തോളം ഇസ്രായേല്‍ക്കാര്‍ക്ക്‌ അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്‍െറ കാലംവരെ അവര്‍ക്കുന്യായാധിപന്‍മാരെ നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ഏകദേശം നാനൂറ്റി അൻപതുവർഷം കഴിഞ്ഞു. “അതിനുശേഷം, ശമുവേൽ പ്രവാചകന്റെ കാലംവരെ ഭരണാധിപന്മാരെ കൊടുത്തു.