Acts 13:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അതിനുശേഷം ശമൂവേല്‍പ്രവാചകന്‍വരെയുള്ള ന്യായാധിപന്മാരെ അവര്‍ക്കു നല്‌കി; അനന്തരം തങ്ങള്‍ക്ക് ഒരു രാജാവിനെ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദൈവം അവര്‍ക്കു ബെന്യാമീന്‍ഗോത്രക്കാരനായ കീശിന്‍റെ പുത്രന്‍ ശൗലിനെ നാല്പതു വര്‍ഷത്തേക്കു രാജാവായി നല്‌കി.
Malayalam (ERV) WBTC Bible
പിന്നീടവര്‍ ഒരു രാജാവിനെ ചോദിച്ചു. കീശിന്‍റെ പുത്രനായ ശെൌലി നെ ദൈവം അവര്‍ക്കു നല്‍കി. ബെന്യാമീന്‍റെ കുടുംബത്തില്‍ പിറന്നവനായിരുന്നു ശെൌല്‍. അയാള്‍ നാല്പതു വര്‍ഷം രാജാവായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.
Malayalam 1992 MBSI
അനന്തരം അവര്‍ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്‍ക്കും ബെന്യാമീന്‍ ഗോത്രക്കാരനായ കീശിന്റെ മകന്‍ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം യിസ്രയേൽ ജനം ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്ക് ബെന്യാമിൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്ക് നൽകി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം അവര്‍ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്‍ക്കു ബെന്യാമീന്‍ഗോത്രക്കാരനായ കീശിന്‍റെ മകന്‍ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.
Malayalam Bible POC-ML 2013
പിന്നീട് അവര്‍ ഒരു രാജാവിനുവേണ്ടി അപേക്‌ഷിച്ചു. ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ട കിഷിന്‍െറ പുത്രന്‍ സാവൂളിനെ നാല്‍പതു വര്‍ഷത്തേക്ക് ദൈവം അവര്‍ക്കു നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. അപ്പോൾ അവിടന്ന് അവർക്ക് ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ രാജാവായി കൊടുക്കുകയും അദ്ദേഹം നാൽപ്പതുവർഷം ഭരണം നടത്തുകയും ചെയ്തു.