Acts 13:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹത്തിന്‍റെ ആഗമനത്തിനുമുമ്പ്, പാപത്തില്‍നിന്നു പിന്‍തിരിഞ്ഞ് സ്നാപനം സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് യോഹന്നാന്‍ എല്ലാ ഇസ്രായേല്‍ജനങ്ങളോടും പ്രസംഗിച്ചു.
Malayalam (ERV) WBTC Bible
യേശു വരുംമുന്പ് യോഹന്നാന്‍ യിസ്രായേലിലെ മുഴുവന്‍ ജനതയോടും മാനസാന്തരത്തെക്കുറിച്ചും സ്നാനത്തെക്കുറിച്ചും പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
Malayalam 1992 MBSI
അവന്റെ വരവിന്നു മുമ്പെ യോഹന്നാന്‍ യിസ്രായേല്‍ജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ വരവിന് മുമ്പെ യോഹന്നാൻ യിസ്രായേൽ ജനത്തിന് ഇടയിൽ ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ വരവിനു മുമ്പേ യോഹന്നാന്‍ യിസ്രായേല്‍ജനത്തിനൊക്കെയും മാനസാന്തരത്തിന്‍റെ സ്നാനം പ്രസംഗിച്ചു.
Malayalam Bible POC-ML 2013
അവന്‍െറ ആഗമനത്തിനുമുമ്പ്‌ യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്‍െറ ജ്‌ഞാനസ്‌നാനം പ്രസംഗിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു വരുന്നതിനുമുമ്പേ യോഹന്നാൻ എല്ലാ ഇസ്രായേൽജനത്തോടും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.