Acts 13:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ ദൗത്യം പൂര്‍ത്തിയാകാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ‘ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ ഊഹിക്കുന്നത്? നിങ്ങള്‍ പ്രതീക്ഷിക്കുന്ന ആള്‍ ഞാനല്ല; എന്നാല്‍ എന്‍റെ പിന്നാലെ ഒരാള്‍ വരുന്നുണ്ട്; അവിടുത്തെ കാലിലെ ചെരുപ്പ് അഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.’
Malayalam (ERV) WBTC Bible
യോഹ ന്നാന്‍ തന്‍റെ ജോലി പൂര്‍ത്തിയാക്കാറായപ്പോള്‍ അവന്‍ പറഞ്ഞു, ‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ കരുതുന്നത്? ഞാന്‍ ക്രിസ്തുവല്ല. അവന്‍ വരാനിരിക്കുന്നു. അവന്‍റെ ചെരുപ്പ് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
യോഹന്നാന്‍ ജീവകാലം തികവാറായപ്പോള്‍നിങ്ങള്‍ എന്നെ ആര്‍ എന്നു നിരൂപിക്കുന്നു? ഞാന്‍ മശീഹയല്ല; അവന്‍ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാൻ തന്റെ ദൗത്യം പൂർത്തിയാക്കാറായപ്പോൾ: ‘നിങ്ങൾ എന്നെ ആർ എന്ന് നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിക്കുവാൻ ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോഹന്നാന്‍ ജീവകാലം തികവാറായപ്പോള്‍: നിങ്ങള്‍ എന്നെ ആര്‍ എന്ന് നിരൂപിക്കുന്നു? ഞാന്‍ മശീഹായല്ല; അവന്‍ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ കാലിലെ ചെരിപ്പ് അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
തന്‍െറ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ആരെന്നാണ്‌ നിങ്ങളുടെ സങ്കല്‍പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്‍െറ പാദരക്‌ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ, ‘നിങ്ങൾ എന്നെ ആരെന്നു കരുതുന്നു? നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആൾ ഞാനല്ല, ഒരാൾ എന്റെ പിന്നാലെ വരുന്നുണ്ട്. അവിടത്തെ ചെരിപ്പ് അഴിക്കുന്ന അടിമയാകാൻപോലും ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.