Acts 13:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതെല്ലാം അവര്‍ പൂര്‍ത്തീകരിച്ചു; പീന്നീട് യേശുവിനെ കുരിശില്‍നിന്നിറക്കി ഒരു കല്ലറയില്‍ വച്ചു.
Malayalam (ERV) WBTC Bible
തിരുവെഴുത്തുകളില്‍ എഴുതിയതെല്ലാം യെഹൂദര്‍ അവനോടു ചെയ്തു. എന്നിട്ടവര്‍ യേശുവിനെ കുരിശില്‍ നിന്നിറക്കി കല്ലറയില്‍ അടക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.
Malayalam 1992 MBSI
അവനെക്കുറിച്ചിു എഴുതിയിരിക്കുന്നത് ഒക്കെയും തികെച്ചശേഷം അവര്‍ അവനെ മരത്തില്‍നിന്നു ഇറക്കി ഒരു കല്ലറയില്‍ വെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവർത്തിയായശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വെച്ച്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും തികച്ചശേഷം അവര്‍ അവനെ മരത്തില്‍നിന്ന് ഇറക്കി ഒരു കല്ലറയില്‍ വച്ചു.
Malayalam Bible POC-ML 2013
അവനെക്കുറിച്ച്‌ എഴുതപ്പെട്ടിരുന്നതെല്ലാം പൂര്‍ത്തിയായപ്പോള്‍ അവര്‍ അവനെ കുരിശില്‍നിന്നു താഴെയിറക്കി കല്ലറയില്‍ സംസ്‌കരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തെപ്പറ്റി എഴുതിയിരുന്നതെല്ലാം നിറവേറ്റപ്പെട്ടതിനുശേഷം അവർ അദ്ദേഹത്തെ ക്രൂശിൽനിന്നിറക്കി ഒരു കല്ലറയിൽ വെച്ചു.