Acts 13:31 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗലീലയില്‍നിന്നു തന്നോടുകൂടി യെരൂശലേമിലേക്കു ചെന്നവര്‍ക്ക് അവിടുന്നു പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവിടുത്തെ സാക്ഷികളാകുന്നു.
Malayalam (ERV) WBTC Bible
അതിനുശേഷം കുറെ ദിവസങ്ങളില്‍, യേശുവിനോടൊത്തു ഗലീലയില്‍നിന്നും യെരൂശലേമില്‍ വന്നവര്‍ അവനെ കണ്ടു. ഇപ്പോഴവര്‍ ജനങ്ങളുടെ മുന്പില്‍ അവന്‍റെ സാക്ഷികളാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
Malayalam 1992 MBSI
അവന്‍ തന്നോടുകൂടെ ഗലീലയില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ക്കും ഏറിയ ദിവസം പ്രത്യക്ഷനായി; അവര്‍ ഇപ്പോള്‍ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികള്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തന്നോടുകൂടെ ഗലീലയിൽനിന്ന് യെരൂശലേമിലേക്ക് വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്നോടുകൂടെ ഗലീലയില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവര്‍ ഇപ്പോള്‍ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികള്‍ ആകുന്നു.
Malayalam Bible POC-ML 2013
അവനോടൊപ്പം ഗലീലിയില്‍നിന്ന് ജറുസലെമിലേക്കു വന്നവര്‍ക്ക് അവന്‍ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവന്‍െറ സാക്‌ഷികളാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുവിനെ ഗലീലയിൽനിന്ന് ജെറുശലേമിലേക്ക് അനുഗമിച്ചവർക്ക് അദ്ദേഹം പലതവണ പ്രത്യക്ഷനായി. അവർ ഇപ്പോൾ നമ്മുടെ ജനത്തിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ സാക്ഷികളാണ്.