Acts 13:32 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ദൈവം യേശുവിനെ ഉയിര്‍പ്പിച്ചതുമൂലം മക്കളായ നമുക്കു പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. നീ എന്‍റെ പുത്രന്‍; ഇന്നു ഞാന്‍ നിന്‍റെ പിതാവായിത്തീര്‍ന്നിരിക്കുന്നു എന്ന് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിട്ടുണ്ടല്ലോ.
Malayalam (ERV) WBTC Bible
ദൈവം നമ്മുടെ പിതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്‍റെ സുവിശേഷം ഞാന്‍ നിങ്ങളോടു പ്രഖ്യാപിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
Malayalam 1992 MBSI
ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ മക്കള്‍ക്കു നിവര്‍ത്തിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ നിങ്ങളോടു സുവിശേഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ മക്കള്‍ക്കു നിവര്‍ത്തിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ നിങ്ങളോടു സുവിശേഷിക്കുന്നു.
Malayalam Bible POC-ML 2013
ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ദൈവം നമ്മുടെ പൂർവികർക്കു നൽകിയിരുന്ന വാഗ്ദാനം അവിടന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടറിയിക്കുന്നു. രണ്ടാംസങ്കീർത്തനത്തിൽ: “ ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു’ എന്നെഴുതിയിരിക്കുന്നല്ലോ.