Acts 13:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സദ്‍വാര്‍ത്ത ഞങ്ങള്‍ നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നു.
Malayalam (ERV) WBTC Bible
നമ്മള്‍ അവരുടെ സന്തതികളാകുന്നു. ദൈവം ആ വാഗ്ദാനം നമുക്ക് യഥാര്‍ത്ഥമാക്കുകയും ചെയ്തു. യേശുവിനെ പുനരുജ്ജീവിപ്പിച്ചു കൊണ്ടാണവന്‍ അതു ചെയ്തത്. അതുകൊണ്ട് രണ്ടാം സങ്കീര്‍ത്തനത്തില്‍ നമ്മള്‍ വായിച്ചുട്ടുണ്ട്: ‘നീ എന്‍റെ പുത്രനാകുന്നു ഇന്നു ഞാന്‍ നിന്‍റെ പിതാവായി.’ സങ്കീര്‍ത്തനങ്ങള്‍ 2:7
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
നീ എന്റെ പുത്രന്‍; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിരിക്കുന്നു വല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ എന്‍റെ പുത്രന്‍; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
പിതാക്കന്‍മാര്‍ക്കു നല്‍കിയിരുന്ന വാഗ്‌ദാനം യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ട്‌ ദൈവം മക്കളായ നമുക്കുനിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്‍െറ പുത്രനാണ്‌. ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.