Acts 13:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീണ്ടും ജീര്‍ണാവസ്ഥയിലേക്കു തിരിയാത്തവിധം ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അതെക്കുറിച്ചുള്ള അരുളപ്പാട് ഇങ്ങനെയാണ്: ദാവീദിനു വാഗ്ദാനം ചെയ്തിട്ടുള്ള സംശയരഹിതവും വിശുദ്ധവുമായ നന്മകള്‍ ഞാന്‍ നിങ്ങള്‍ക്കു നല്‌കും.
Malayalam (ERV) WBTC Bible
ദൈവം യേശുവിനെ പുനരുജ്ജീവിപ്പിച്ചു. യേശു ഒരിക്കലും കല്ലറയില്‍ പോയി ജീര്‍ണ്ണിക്കില്ല. ദൈവം പറഞ്ഞു: ‘ദാവീദിനു ഞാന്‍ വാഗ്ദാനം നല്‍കിയ വിശുദ്ധവും സത്യവുമായ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു തരും.’ യെശയ്യാവ് 55:3
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു
Malayalam 1992 MBSI
ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന്‍ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവന്‍ ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകെള ഞാന്‍ നിങ്ങള്‍ക്കു നലകും എന്നു പറഞ്ഞിരിക്കുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇനി ദ്രവത്വത്തിലേക്ക് തിരിയാതവണ്ണം ദൈവം അവനെ മരിച്ചവരിനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ: ‘ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്ക് നല്കും’ എന്ന് പറഞ്ഞിരിക്കുന്നു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന്‍ അവനെ മരിച്ചവരില്‍നിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവന്‍: ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാന്‍ നിങ്ങള്‍ക്കു നല്കും എന്ന് പറഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
നാശത്തിന്‍െറ അവ സ്‌ഥയിലേക്കു തിരിച്ചുചെല്ലാനാവാത്തവി ധം മരിച്ചവരില്‍നിന്ന്‌ അവനെ ഉയിര്‍പ്പിച്ചതിനെക്കുറിച്ച്‌ അവിടുന്ന്‌ ഇങ്ങനെ അരുളിച്ചെയ്‌തു: ദാവീദിനു വാഗ്‌ദാനം ചെയ്യപ്പെട്ട വിശ്വസ്‌തവും വിശുദ്‌ധവുമായ അനുഗ്ര ഹങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ തരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ഒരിക്കലും ജീർണതയ്ക്കു വിധേയനാകാത്തവിധം ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു. വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, “ ‘ദാവീദിനു വാഗ്ദാനംചെയ്ത വിശുദ്ധവും ഉറപ്പുള്ളതുമായ അനുഗ്രഹങ്ങൾ ഞാൻ നിങ്ങൾക്കു നൽകും.’