Acts 13:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റൊരിടത്ത്, അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണിക്കുവാന്‍ അങ്ങ് അനുവദിക്കുകയില്ല എന്നും പറയുന്നു.
Malayalam (ERV) WBTC Bible
എന്നാല്‍ മറ്റൊരിടത്ത് ദൈവം പറയുന്നു: ‘നിന്‍റെ പരിശുദ്ധന്‍ അഴുകിപ്പോകാന്‍ നീ അനുവദിക്കില്ല.’ സങ്കീര്‍ത്തനങ്ങള്‍ 16:10
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
Malayalam 1992 MBSI
മറ്റൊരു സങ്കിര്‍ത്തനത്തിലുംനിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റൊരു സങ്കീർത്തനത്തിലും: ‘നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ അനുവദിക്കുകയില്ല’ എന്നും പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റൊരു സങ്കീര്‍ത്തനത്തിലും: നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്‍മാന്‍ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
Malayalam Bible POC-ML 2013
മറ്റൊരു സങ്കീര്‍ത്തനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവിടുത്തെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റൊരിടത്ത് ഇങ്ങനെയും പ്രതിപാദിക്കുന്നു, “ ‘അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയില്ല.’