Acts 13:42 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസും ബര്‍നബാസും സുനഗോഗില്‍നിന്നു പോകുമ്പോള്‍ അടുത്ത ശബത്തിലും വന്ന് ഈ വിഷയത്തെപ്പറ്റി സംസാരിക്കണമെന്നു ജനങ്ങള്‍ അപേക്ഷിച്ചു.
Malayalam (ERV) WBTC Bible
പെൌലൊസും ബര്‍ന്നബാസും യെഹൂദപ്പള്ളി വിടാറായപ്പോള്‍ ജനങ്ങള്‍ അവരോട് അടുത്ത ശബ്ബത്തുദിവസം വീണ്ടും വരണമെന്നും തങ്ങളോട് ഇക്കാര്യങ്ങള്‍ കൂടുതല്‍ പറയണമെന്നും ആവശ്യപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.
Malayalam 1992 MBSI
അവര്‍ പള്ളിവിട്ടു പോകുമ്പോള്‍ പിറ്റെ ശബ്ബത്തില്‍ ഈ വചനം തങ്ങളോടു പറയേണം എന്നു അവര്‍ അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോട് പറയേണം എന്ന് അവർ അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പള്ളിവിട്ടു പോകുമ്പോള്‍ പിറ്റേ ശബ്ബത്തില്‍ ഈ വചനം തങ്ങളോടു പറയേണം എന്ന് അവര്‍ അപേക്ഷിച്ചു.
Malayalam Bible POC-ML 2013
ഇക്കാര്യങ്ങളെല്ലാം അടുത്ത സാബത്തിലും വിവരിക്കണമെന്ന് അവര്‍ പുറത്തുവന്നപ്പോള്‍ ആളുകള്‍ അവരോടപേക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൗലോസും ബർന്നബാസും പള്ളിവിട്ടു പോകുമ്പോൾ, അടുത്ത ശബ്ബത്തിലും ഈ കാര്യങ്ങളെപ്പറ്റി കൂടുതലായി സംസാരിക്കണമെന്നു ജനങ്ങൾ അവരോടപേക്ഷിച്ചു.