Acts 13:47 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ രക്ഷ ഭൂതലത്തിന്‍റെ അങ്ങേ അറ്റംവരെ എത്തിക്കുവാന്‍ ഞാന്‍ നിന്നെ വിജാതീയരുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ട്.”
Malayalam (ERV) WBTC Bible
ഇതു ചെയ്യാനാണു കര്‍ത്താവ് ഞങ്ങളോടാവശ്യപ്പെട്ടത്. കര്‍ത്താവ് പറഞ്ഞു: ‘ജാതികള്‍ക്കു പ്രകാശമാകുവാനാണു നിന്നെ ഞാന്‍ സൃഷ്ടിച്ചത്. അങ്ങനെ ലോകം മുഴുവനും ഉള്ളവര്‍ക്ക് രക്ഷയുടെ മാര്‍ഗ്ഗം കാണിക്കാനും.’” യെശയ്യാവ് 49:6
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
Malayalam 1992 MBSI
“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാന്‍ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്നു കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാന്‍ നിന്നെ ജാതികളുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു” എന്ന് കര്‍ത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
കാരണം, കര്‍ത്താവു ഞങ്ങളോട്‌ ഇങ്ങനെ കല്‍പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്‌ഷ വ്യാപിപ്പിക്കുന്നതിന്‌ വിജാതീയര്‍ക്ക്‌ ഒരു ദീപമായി നിന്നെ ഞാന്‍ സ്‌ഥാപിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ ഭൂമിയുടെ അതിരുകൾവരെ രക്ഷ എത്തിക്കേണ്ടതിനു ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കിയിരിക്കുന്നു,” എന്നു കർത്താവ് ഞങ്ങളോടു കൽപ്പിച്ചിട്ടുണ്ട്.