Acts 13:48 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിജാതീയര്‍ ഇതുകേട്ടപ്പോള്‍ ആനന്ദിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അനശ്വരജീവനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട അനേകമാളുകള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു.
Malayalam (ERV) WBTC Bible
പെൌലൊസിന്‍റെ ഈ വാക്കുകള്‍ കേട്ട ജാതികള്‍ സന്തുഷ്ടരായി. അവര്‍ കര്‍ത്താവിന്‍റെ വചനത്തെ ആദരിച്ചു. അനേകര്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചു. നിത്യജീവനു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.
Malayalam 1992 MBSI
ജാതികള്‍ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവര്‍ എല്ലാവരും വിശ്വസിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജാതികൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികള്‍ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്ത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവര്‍ എല്ലാവരും വിശ്വസിച്ചു.
Malayalam Bible POC-ML 2013
ഈ വാക്കുകള്‍കേട്ടപ്പോള്‍ വിജാതീയര്‍ സന്തോഷ ഭരിതരായി കര്‍ത്താവിന്‍െറ വചനത്തെപ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ടപ്പോൾ യെഹൂദേതരർ ആനന്ദിച്ച് കർത്താവിന്റെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ടി നിയോഗിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.