Acts 13:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ സൈപ്രസ്ദ്വീപില്‍ ഉടനീളം സഞ്ചരിച്ചു പാഫോസ്‍വരെ എത്തിയപ്പോള്‍ ബര്‍യേശു എന്നൊരു മാന്ത്രികനെ കണ്ടു. യെഹൂദനായ അയാള്‍ ഒരു കള്ളപ്രവാചകനായിരുന്നു.
Malayalam (ERV) WBTC Bible
അവര്‍ ദ്വീപിലാകമാനം ചുറ്റിസഞ്ചരിച്ച് പാഫൊസിലെത്തി. പാഫൊസില്‍ മായാജാലപ്രകടനം നടത്തിയിരുന്ന ഒരു യെഹൂദനെ അവര്‍ കണ്ടുമുട്ടി. ബര്‍യേശു എന്നായിരുന്നു അയാളുടെ പേര്. അയാള്‍ ഒരു കള്ളപ്രവാചകനായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
Malayalam 1992 MBSI
അവര്‍ ദ്വീപില്‍കൂടി പാഫൊസ്വരെ ചെന്നപ്പോള്‍ ബര്‍യേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മൂവരും ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്ന് പേരുള്ള യെഹൂദനായ കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ദ്വീപില്‍കൂടി പാഫൊസ്വരെ ചെന്നപ്പോള്‍ ബര്‍യേശു എന്നു പേരുള്ള യെഹൂദനായി കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു.
Malayalam Bible POC-ML 2013
അവര്‍ ദ്വീപുമുഴുവന്‍ ചുറ്റിസഞ്ചരിച്ച് പാഫോസിലെത്തിയപ്പോള്‍ ഒരു മന്ത്രവാദിയെ കണ്ടുമുട്ടി. അവന്‍ ബര്‍ യേശു എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി.