Acts 13:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സെര്‍ഗ്യൊസ് പൗലൊസ് എന്ന ബുദ്ധിമാനായ ദേശാധിപതിയോടുകൂടിയാണ് അയാള്‍ കഴിഞ്ഞിരുന്നത്. ബര്‍നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി ദൈവവചനം കേള്‍ക്കുവാന്‍ ദേശാധിപതി ആഗ്രഹിച്ചു.
Malayalam (ERV) WBTC Bible
ദേശാധിപതിയായിരുന്ന സെര്‍ഗ്യൊസ് പെൌലൊസിനോടൊപ്പമായിരുന്നു അയാള്‍ താമസിച്ചിരുന്നത്. സെര്‍ഗ്യൊസ് ബുദ്ധിമാനായിരുന്നു. അയാള്‍ ബര്‍ന്നബാസിനെയും ശെൌലിനെയും തന്നോടൊപ്പം വിളിച്ചു. ദൈവസന്ദേശം കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.
Malayalam 1992 MBSI
അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവര്‍ ബര്‍ന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേള്‍പ്പാന്‍ ആഗ്രഹിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോട് കൂടെ ആയിരുന്നു. സെർഗ്ഗ്യൊസ് പൗലൊസ് ബർന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾക്കുവാൻ ആഗ്രഹിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടുകൂടെ ആയിരുന്നു; അവന്‍ ബര്‍ന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേള്‍പ്പാന്‍ ആഗ്രഹിച്ചു.
Malayalam Bible POC-ML 2013
ഉപസ്‌ഥാനപതിയും ബുദ്‌ധിമാനുമായ സേര്‍ജിയൂസ്‌ പാവുളൂസിന്‍െറ ഒരു സദസ്യനായിരുന്നു അവന്‍. ഈ ഉപസ്‌ഥാനപതി ദൈവവചനം ശ്രവിക്കാന്‍ താത്‌പര്യപ്പെട്ട്‌ ബാര്‍ണബാസിനെയും സാവൂളിനെയും വിളിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി.