Acts 13:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ മാന്ത്രികനായ എലീമാസ്-ഗ്രീക്കില്‍ എലീമാസ് എന്ന പേരിന്‍റെ അര്‍ഥം മാന്ത്രികന്‍ എന്നാണ്. അവരെ എതിര്‍ക്കുകയും വിശ്വാസം സ്വീകരിക്കുന്നതില്‍നിന്നു ദേശാധിപതിയെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
എന്നാല്‍ മന്ത്രവാദിയായ ഏലീമാസ് ബര്‍ന്നബാസിനും ശെൌലിനും എതിരായിരുന്നു. (ഗ്രീക്കു ഭാഷയില്‍ ബര്‍ന്നേശു എന്നതിനുള്ള പേരാണ് ഏലീമാസ്.) ഗവര്‍ണ്ണര്‍ യേശുവില്‍ വിശ്വസിക്കുന്നത് തടയാന്‍ അയാള്‍ ശ്രമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
Malayalam 1992 MBSI
എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ -- ഇതാകുന്നു അവന്റെ പേരിന്റെ അര്‍ത്ഥം -- അവരോടു എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ എലീമാസ് എന്ന ആഭിചാരകൻ (അവന്റെ പേരിന്റെ അർത്ഥം ഇതാണ്) അവരോട് എതിർത്തുനിന്ന് ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ -ഇതാകുന്നു അവന്‍റെ പേരിന്‍റെ അര്‍ഥം- അവരോട് എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, മാന്ത്രികനായ എലിമാസ്‌ - മാന്ത്രികന്‍ എന്നാണ്‌ ഈ പേരിന്‍െറ അര്‍ഥം - വിശ്വാസത്തില്‍നിന്ന്‌ ഉപസ്‌ഥാനപതിയെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ അവരെ തടഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.