Acts 14:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഒരുമിച്ച് ഇക്കോന്യയില്‍ യെഹൂദന്മാരുടെ സുനഗോഗില്‍ ചെന്നു പ്രസംഗിച്ചു. അവിടെയും അനേകം യെഹൂദന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീര്‍ന്നു.
Malayalam (ERV) WBTC Bible
പെൌലൊസും ബര്‍ന്നബാസും ഇക്കോന്യയിലേക്കു പോയി. അവര്‍ യെഹൂദപ്പള്ളിയിലേക്കു കയറി. (എല്ലാ നഗരങ്ങളിലും അവര്‍ ഇതു തന്നെയാണു ചെയ്തത്.) അവര്‍ അവിടത്തെ ജനങ്ങളോടു സംസാരിച്ചു, അനവധി യെഹൂദരും, യവനരും അവരെ വിശ്വസിക്കുംവിധം പെൌലൊസും ബര്‍ന്നബാസും നന്നായി പ്രസംഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു.
Malayalam 1992 MBSI
ഇക്കോന്യയില്‍ അവര്‍ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയില്‍ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാന്‍ തക്കവണ്ണം സംസാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലോസും ബർന്നബാസും ഇക്കോന്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ചെന്ന് യെഹൂദ്യരും യവനന്മാരും ആയ ജനമദ്ധ്യത്തിൽ വിശ്വാസം ഉളവാകത്തക്കവണ്ണം സംസാരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇക്കോന്യയില്‍ അവര്‍ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയില്‍ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയൊരു പുരുഷാരം വിശ്വസിപ്പാന്‍ തക്കവണ്ണം സംസാരിച്ചു.
Malayalam Bible POC-ML 2013
അവര്‍ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗില്‍ പ്രവേശിച്ച് പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം വിശ്വസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ശബ്ബത്തുനാളിൽ പൗലോസും ബർന്നബാസും ഒരുമിച്ച് ഇക്കോന്യയിലുള്ള യെഹൂദരുടെ പള്ളിയിൽ ചെന്നു. അവർ അവിടെ ശക്തിയോടെ പ്രസംഗിച്ചു; യെഹൂദരും ഗ്രീക്കുകാരുമായ നിരവധി ആളുകൾ (കർത്താവായ യേശുവിൽ) വിശ്വസിക്കുകയും ചെയ്തു.