Acts 14:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പട്ടണത്തിന്‍റെ മുന്‍ഭാഗത്ത് സീയൂസിന്‍റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരി ജനങ്ങളോടുചേര്‍ന്ന് അവര്‍ക്കു ബലിയര്‍പ്പിക്കുന്നതിനായി കാളകളെ കൊണ്ടുവന്നു; അവയോടൊപ്പം പൂമാലകളും.
Malayalam (ERV) WBTC Bible
സിയൂസ്ദേവന്‍റെ ദേവാലയം നഗരത്തിന് അടുത്തായിരുന്നു. ആ ദേവാലയത്തിലെ പുരോഹിതന്മാര്‍ ഏതാനും കാളകളെയും പുഷ്പഹാരങ്ങളെയും കവാടത്തിങ്കലേക്കു കൊണ്ടുവന്നു. അവനും ജനങ്ങളും അതുകൊണ്ടു പെൌലൊസിനും ബര്‍ന്നബാസിനും ബലിയര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു.
Malayalam 1992 MBSI
പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതന്‍ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കല്‍ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാന്‍ ഭാവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും പ്രവേശന കവാടത്തിൽ കൊണ്ടുവന്ന് പുരുഷാരത്തോടുകൂടെ യാഗം കഴിക്കുവാൻ ഭാവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പട്ടണത്തിന്‍റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതന്‍ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കല്‍ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാന്‍ ഭാവിച്ചു.
Malayalam Bible POC-ML 2013
നഗരത്തിന്‍െറ മുമ്പിലുള്ള സേവൂസിന്‍െറ ക്‌ഷേത്രത്തിലെ പുരോഹിതന്‍ കാളകളും പൂമാലകളുമായി കവാടത്തിങ്കല്‍വന്ന്‌ ജനങ്ങളോടു ചേര്‍ന്നു ബലിയര്‍പ്പിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഗരത്തിനു തൊട്ടുവെളിയിലുള്ള സീയൂസ് ക്ഷേത്രത്തിലെ പുരോഹിതനും ജനങ്ങളും അവർക്കു യാഗം അർപ്പിക്കാൻ നിശ്ചയിച്ച് യാഗത്തിനായി കാളകൾ, പൂമാലകൾ എന്നിവ നഗരകവാടത്തിൽ കൊണ്ടുവന്നു.