Acts 14:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഹേ മനുഷ്യരേ! നിങ്ങള്‍ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മര്‍ത്ത്യസ്വഭാവമുള്ളവര്‍ മാത്രമാണ്. ഈ വ്യര്‍ഥകാര്യങ്ങളില്‍നിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങള്‍ തിരിയുന്നതിനുവേണ്ടി ഈ സദ്‍വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്.
Malayalam (ERV) WBTC Bible
“മനുഷ്യരേ, നിങ്ങളെന്തിനാണിതൊക്കെ ചെയ്യുന്നത്? ഞങ്ങള്‍ ദൈവങ്ങളല്ല! ഞങ്ങള്‍ക്കും നിങ്ങള്‍ക്കുള്ളപോലെ വികാരങ്ങളുണ്ട്! സുവിശേഷം നിങ്ങളോടു പറയാനാണ് ഞങ്ങള്‍ വന്നത്. ഈ ഉപയോഗശൂന്യമായ പ്രവൃത്തികളില്‍നിന്നും പിന്മാറാന്‍ ഞങ്ങള്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ ജീവിക്കുന്ന സത്യദൈവത്തിലേക്കു തിരിയൂ. ആകാശവും ഭൂമിയും കടലും അവയിലുള്ളവയും സൃഷ്ടിച്ചത് അവന്‍ ഒരുവനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.
Malayalam 1992 MBSI
പുരുഷന്മാരേ, നിങ്ങള്‍ ഈ ചെയ്യുന്നതു എന്തു? ഞങ്ങള്‍ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യര്‍ അത്രെ; നിങ്ങള്‍ ഈ വ്യര്‍ത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളേപ്പോലെ സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ട്, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലത്തേയും ഉളവാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷന്മാരേ, നിങ്ങള്‍ ഈ ചെയ്യുന്നത് എന്ത്? ഞങ്ങള്‍ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യര്‍ അത്രേ; നിങ്ങള്‍ ഈ വ്യര്‍ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങള്‍ നിങ്ങളോട് അറിയിക്കുന്നു.
Malayalam Bible POC-ML 2013
ഹേ, മനുഷ്യരേ, നിങ്ങള്‍ ഈചെയ്യുന്നതെന്താണ്‌? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്‌. വ്യര്‍ഥ മായ ഈ രീതികളില്‍നിന്ന്‌, ജീവിക്കുന്നദൈവത്തിലേക്കു നിങ്ങള്‍ തിരിയണം എന്ന്‌ ഞങ്ങള്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അവിടുന്നാണ്‌ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്.